ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും...
ഷുക്കൂര്‍ വധക്കേസ് കൊച്ചി സിബിഐ കോടതി അടുത്ത മാസം ഒമ്പതാം തീയതി വീണ്ടും പരിഗണിക്കും. ഇന്ന് വിചാരണ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടി വെച്ചു. സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനമുള്‍പ്പെടെ 31 പേരാണ് കേസിലെ പ്രതികളായിട്ടുള്ളത്.
പ്രതികളെ നേരത്തെ കുറ്റപത്രം വായിച്ചുകേള്പ്പിച്ചിട്ടുണ്ടായിരുന്നു. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ടിവി രാജേഷിന്റെയും പി ജയരാജന്റെയും ഹര്‍ജികള്‍ വിചാരണക്കോടതി നേരത്തെ തളളിയിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി എം എസ് എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ ജയരാജനടക്കമുളളവര് ചേര്‍ന്ന് രാഷ്ട്രീയ വൈരത്തിന്റെ പേരില്‍ ഗൂഢാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha