ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചതിനു പിന്നാലെ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സമീപവാസിയായ റിട്ട. അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു...
ട്രെയിന്‍ തട്ടി സ്ത്രീ മരിച്ചതറിഞ്ഞ് മകളാണെന്ന് തെറ്റിദ്ധരിച്ച് ഓടിയെത്തിയ സമീപവാസിയായ റിട്ട. അധ്യാപകന്‍ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം പാലോളിപ്പാലത്താണ് സംഭവം നടന്നത്. പാലോളിപ്പാലത്തെ ആക്കൂന്റവിട ഷര്‍മിള (48)യാണ് ഇന്നലെ വൈകുന്നേരം ആറുമണിയോടെ ട്രെയിന്‍ തട്ടി മരിച്ചത്.
ഏഴുമണിയോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നതും ഷര്‍മിളയെ കണ്ടെത്തുന്നതും. ഈ സമയത്ത് ഇവിടെയെത്തിയ കറുകയില്‍ കുറ്റിയില്‍ രാജന്‍ മാസ്റ്ററാണ് (73) കുഴഞ്ഞുവീണുമരിച്ചത്. ഇദ്ദേഹത്തിന്റെ ഒരു മകളുടെ പേര് ഷര്‍മ്യയെന്നാണ്. മകളാണോ അപകടത്തില്‍പ്പെട്ടതെന്ന ആധിയോടെയാണ് ഇദ്ദേഹം എത്തിയത്. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ വടകര സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുടുംബശ്രീ യോഗത്തിനുശേഷം സമീപത്തെ ഒരു മരണവീട്ടില്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ഷര്‍മിളയെ തീവണ്ടിതട്ടിയത്. എന്നാല്‍, സമീപവാസികള്‍ ആരും ഇത് കണ്ടില്ല. സംഭവത്തിന് സാക്ഷിയായ ലോക്കോ പൈലറ്റ് വിവരം വടകര റെയില്‍വേ സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആര്‍.പി.എഫ്. സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തിയശേഷമാണ് ഷര്‍മിളയെ തീവണ്ടിതട്ടിയനിലയില്‍ കണ്ടത്. ഈ വിവരമറിഞ്ഞാണ് സമീപത്തുള്ള രാജന്‍ സ്ഥലത്തെത്തിയത്.
അംഗജനാണ് മരിച്ച ഷര്‍മിളയുടെ ഭര്‍ത്താവ്. മക്കള്‍: കാവ്യ, കൃഷ്ണ. ഇരിങ്ങല്‍ സ്‌കൂള്‍ റിട്ട. അധ്യാപകനാണ് രാജന്‍. സി.പി.എം. കറുക ബ്രാഞ്ചംഗമാണ്. ഭാര്യ: ജയ. മക്കള്‍: ഷര്‍മ്യ, റിഞ്ചു. മരുമക്കള്‍: സോനു (ചോയ്സ് ഓട്ടോ പാര്‍ട്‌സ്), രാജേഷ് (യു.എല്‍.സി.സി.എസ്.).
"
https://www.facebook.com/Malayalivartha