തന്റെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല... ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍
തന്റെ ഭാഗം ഹൈക്കോടതി കേട്ടിരുന്നില്ല... ഇന്ത്യന്‍ ഭരണഘടന അവഹേളിച്ചെന്ന കേസില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി നടപടിയില്‍ പ്രതികരിച്ച് മന്ത്രി സജി ചെറിയാന്‍. ഹൈകോടതി നിര്‍ദേശിച്ച പുനരന്വേഷണം നടത്തണം. നീതിയുടെ ഭാഗമായി തന്റെ ഭാഗം കൂടി കോടതി കേള്‍ക്കേണ്ടതായിരുന്നു. കേള്‍ക്കാതിരിക്കാനുള്ള അവകാശവും കോടതിക്കുണ്ട്. കോടതി ഉത്തരവ് പഠിച്ച് നിയമപരമായ തുടര്‍നടപടിയെ കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി സജി ചെറിയാന്‍.
ധാര്‍മികതയെ സംബന്ധിച്ച വിഷയം ഇപ്പോഴില്ല. ധാര്‍മികതുടെ പേരിലാണ് അന്ന് രാജിവെച്ചത്. ആ ധാര്‍മിക ഉത്തരവാദിത്തം കഴിഞ്ഞു. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വീണ്ടും മന്ത്രിയായി. തന്റെ പ്രസംഗത്തിന്റെ ഭാഗത്തിലേക്കുള്ള കണ്ടെത്തലിലേക്ക് കോടതി ഇതുവരെ വന്നിട്ടില്ലെന്നും സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച് നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി സജി ചെറിയാനെതിരെ സംസ്ഥാന ക്രൈംബ്രാഞ്ചിന്റെ പുനരന്വേഷണത്തിനാണ് ഹൈക്കോടതി ഉത്തരവിട്ടത്. സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha