ശബരിമല 'സുവര്‍ണാവസരം' വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി
ശബരിമല 'സുവര്‍ണാവസരം' വിവാദ പ്രസംഗത്തില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും നിലവിലെ ഗവര്‍ണറുമായ പി.എസ്.ശ്രീധരന്‍പിള്ളക്കെതിരെയെടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി .
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ശ്രീധരന് പിള്ളയുടെ ഹര്‍ജിയിലാണ് ഉത്തരവ്. ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിന്മേലായിരുന്നു പൊലീസ് കേസെടുത്തത്. കോഴിക്കോട് കസബ പൊലീസാണ് കേസെടുത്തിരുന്നത്.
2018 നവംബറില്‍ കോഴിക്കോട്ട് നടന്നയുവമോര്‍ച്ച യോഗത്തിലെ ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തിന്റെ ശബ്ദരേഖ ചോര്‍ന്ന് മാധ്യമങ്ങള്‍ക്ക് ലഭിച്ചത് ഏറെ വിവാദമായിരുന്നു.
https://www.facebook.com/Malayalivartha