Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍

21 NOVEMBER 2024 09:06 PM IST
മലയാളി വാര്‍ത്ത

ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ 3 വിദ്യാര്‍ഥിനികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച അമ്മു എ.സജീവിന്റെ മൂന്ന് സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.

നാലാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനി തിരുവനന്തപുരം അയിരൂപ്പാറ രാമപുരത്തുപൊയ്കയില്‍ ശിവം വീട്ടില്‍ സജീവിന്റെയും രാധാമണിയുടെയും മകള്‍ അമ്മു എ.സജീവ് (22) നവംബര്‍ 15നാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു നിന്നു ചാടി ആത്മഹത്യ ചെയ്തത്. ആശുപത്രിയിലെത്തിച്ചപ്പോളേക്കും മരിച്ചു. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്ന വിവരം അറിയിച്ചിട്ടും കോളജ് അധികൃതര്‍ ഗൗരവത്തോടെ ഇടപെട്ടില്ലെന്നു കുടുംബം ആരോപിച്ചിരുന്നു. മരണത്തില്‍ കോളജ് അധികൃതരുടെ വിശദീകരണത്തില്‍ പൊരുത്തക്കേടുകളെന്നും ആരോപണം ഉയര്‍ന്നിരുന്നു.

അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്ന് നാലരയോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞതെന്ന് കുടുംബം പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത് 5.15ന് ആണ്. 2.6 കിലോമീറ്റര്‍ ദൂരമാണ് ജനറല്‍ ആശുപത്രി വരെയുള്ളത്. എന്നിട്ടും ആശുപത്രിയിലെത്തിക്കാന്‍ അരമണിക്കൂറിലധികം എടുത്തുവെന്നത് ദുരൂഹമാണ്. ഒരു മണിക്കൂര്‍ 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ നിര്‍ദേശിച്ചെന്നും പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പയ്യന്നൂരില്‍ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍  (1 hour ago)

കമ്പനിയിൽ നൈറ്റ് ഡ്യൂട്ടിക്ക് പോകാനൊരുങ്ങവെ ഹൃദയാഘാതം, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സൗദിയിൽ മലപ്പുറം സ്വദേശി മരിച്ചു  (2 hours ago)

വെള്ളം എന്നു കരുതി മദ്യത്തില്‍ ബാറ്ററി വെള്ളം ഒഴിച്ചു കുടിച്ച യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഡിസംബർ 31നകം പൂർത്തിയാക്കണം, സ്വദേശിവത്ക്കരണത്തിൽ യാതൊരു വിട്ടുവീഴ്ച്ചയുമില്ല, യുഎഇയിൽ സ്വദേശി നിയമനം പാലിക്കാത്ത കമ്പനികൾക്കെതിരെ ജനുവരി മുതൽ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്...!!!  (2 hours ago)

അദാനി ഗ്രൂപ്പുമായുള്ള കരാറുകള്‍ റദ്ദാക്കി കെനിയ  (2 hours ago)

ആ 10 സെക്ടറുകൾ ഏതൊക്കെ, പുതിയ സർവീസുകൾ ആരംഭിക്കാനൊരുങ്ങി അബുദാബി ദേശീയ വിമാന കമ്പനി, ഇത്തിഹാദ് എയർവേയ്സിന്റെ പ്രഖ്യാപനത്തിന് ഇനി ദിവസങ്ങൾ മാത്രം...!!!  (3 hours ago)

ഉപതിരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിന് വന്‍ ഭൂരിപക്ഷം ഉണ്ടാകും...  (3 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂന്ന് സഹപാഠികള്‍ കസ്റ്റഡിയില്‍  (4 hours ago)

കണ്ണൂരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെട്ടിക്കൊന്നു  (5 hours ago)

ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് അറസ്റ്റ് വാറന്റ്  (5 hours ago)

സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായിയോട് ഇടഞ്ഞ് സിപിഐ; എംവി ഗോവിന്ദനും ബിനോയ് വിശ്വത്തിനൊപ്പം  (7 hours ago)

സെക്രട്ടേറിയറ്റ് ടോയ്‌ലെറ്റിലെ ക്ലോസറ്റ് പൊട്ടി; അപകടത്തിൽ ജീവനക്കാരിക്ക് ഗുരുതര പരിക്ക്  (8 hours ago)

അടിസ്ഥാന യോഗ്യത പത്താംക്ലാസ്: ആയിരത്തോളം ഒഴിവുകള്‍  (8 hours ago)

യുക്രെയ്ന് നേരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പ്രയോഗിച്ച് റഷ്യ  (8 hours ago)

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി...  (8 hours ago)

Malayali Vartha Recommends