വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍....
വനിതാ സിവില്‍ പൊലീസ് ഓഫിസറെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ഭര്‍ത്താവ് പിടിയില്‍. ചന്തേര പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന ഭര്‍ത്താവ് രാജേഷാണ് പിടിയിലായത്.
കണ്ണൂര്‍ പുതിയതെരുവില്‍ വെച്ച് വളപട്ടണം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.ഏതാനും നാളുകളായി രാജേഷും ദിവ്യശ്രീയും അകല്‍ച്ചയിലായിരുന്നു. ഇവര്‍ക്ക് ഏഴു വയസുള്ള മകനുണ്ട്. ഇന്നലെ വൈകുന്നേരം 5.45ന് കരിവള്ളൂര്‍ പലിയേരിയിലെ വീട്ടിലെത്തിയാണ് രാജേഷ് കൊലപാതകം നടത്തിയത്.
മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ദിവ്യശ്രീയെ രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പിതാവ് വാസുവിനെ കണ്ണൂര്‍ ബി.എം.എച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ നിലയും അതീവ ഗുരുതരമാണെന്നാണ സൂചനകളുള്ളത്.
"
https://www.facebook.com/Malayalivartha