ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍
ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നെന്ന് ചൂണ്ടിക്കാട്ടി ശബരിമല സ്പെഷ്യല്‍ കമ്മീഷണല്‍ നല്‍കിയ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണനയില്‍ .
വെര്‍ച്വല്‍ ക്യൂ വഴി 80,000 ആയി ഉയര്‍ത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയെ അറിയിക്കും. നിലവില്‍ ഇത് 70,000 ആണ്. തത്സമയ ബുക്കിങ് 10,000 പേര്‍ക്കുമാണ് അനുവദിക്കുക. ഹൈക്കോടതി അനുവദിച്ചാല്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് 80,000 ആയി ഉയര്‍ത്തും.
അതേസമയം ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയവരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ രാത്രി 11ന് നട അടച്ചതിന് ശേഷവും പതിനെട്ടാംപടി കയറാനും നടപ്പന്തലിലുമായി നിരവധി ഭക്തര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. പുലര്‍ച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ സോപാനത്ത് എത്തിയ ശേഷം ഇവര്‍ക്ക് ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി.
നിലവില്‍ ഈ മാസം 30 വരെയുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായി. ഇക്കാര്യവും സ്പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് ഉണ്ടായിരുന്നു. മണ്ഡലകാലം ആരംഭിച്ചതിന് ശേഷം ഏറ്റവും കുറവ് തീര്‍ത്ഥാടകരുടെ എണ്ണമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha