ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ
ഉറങ്ങിക്കിടക്കുന്നതിനിടെ സഹപ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച മലയാളിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി ഒരുകോടിയോളം രൂപ അതായത് നാല് ലക്ഷം റിയാല്‍. 2023 ജനുവരിയില്‍ ജുബൈലില്‍ കൊല്ലപ്പെട്ട മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയില്‍ വീട്ടില്‍ അലവിയുടെ മകന് മുഹമ്മദലിയുടെ കുടുംബത്തിനാണ് ഒരു കോടിയോളം രൂപയുടെ നഷ്ടപരിഹാരം ലഭിച്ചത്.
രാത്രി ഷിഫ്റ്റിലെ ജോലികഴിഞ്ഞ് താമസസ്ഥലത്തെത്തി ഉച്ചമയക്കത്തിലായിരുന്ന മുഹമ്മദലിയെ കൂടെ താമസിച്ചിരുന്ന സഹപ്രവര്ത്തകന് തമിഴ്നാട് സ്വദേശി മഹേഷ് കുത്തുകയായിരുന്നു.ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മുഹമ്മദലി മരിച്ചു.
മഹേഷിനെ സ്വയം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പ്രതിക്ക് വിഷാദ രോഗത്തിന്റെ അസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്നെന്ന് പറയപ്പെടുന്നു. കുറ്റബോധം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചിരുന്നു. മുഹമ്മദലിയുടെ മൃതദേഹം ജുബൈലില്‍ തന്നെ സംസ്കരിച്ചിരുന്നു. ചെന്നൈ സ്വദേശിയായ മഹേഷ് മെഷിനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.
മഹേഷ് ഇപ്പോള്‍ ജയിലിലാണ്. മൃതദേഹം സംസ്കരിക്കാനുള്ള പവര്‍ ഓഫ് അറ്റോര്‍ണി അന്നത്തെ കെ.എം.സി.സി ജുബൈല്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റായിരുന്ന ഉസ്മാന് ഒട്ടുമ്മലിനായിരുന്നു ലഭിച്ചത്.
"
https://www.facebook.com/Malayalivartha