ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍
ജ്വല്ലറി അടച്ച് വീട്ടിലേക്കു പോവുകയായിരുന്ന ഉടമകളെ ആക്രമിച്ച് മൂന്നര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നാലു പേര്‍ പിടിയില്‍.
കണ്ണൂര്‍ സ്വദേശികളായ പ്രബിന്‍ ലാല്‍, ലിജന്‍ രാജന്‍, തൃശൂര്‍ സ്വദേശികളായ സതീശന്‍, നിഖില്‍ എന്നിവരാണ് പിടിയിലായത്.
തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് പരിസരത്തു നിന്നും വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. വാഹനത്തില്‍ നിന്ന് സ്വര്‍ണം കണ്ടെത്താനായിട്ടില്ല. സംഘത്തിലുണ്ടായിരുന്ന ഒരാളെ പിടികൂടാനും കഴിഞ്ഞിട്ടില്ല. ഇന്നലെ രാത്രി മലപ്പുറം പെരിന്തല്‍മണ്ണ പട്ടാമ്പി റോഡില്‍ അലങ്കാര്‍ തിയറ്ററിനു സമീപത്തുവെച്ചായിരുന്നു സംഭവം.
പെരിന്തല്‍മണ്ണ ഊട്ടി റോഡിലെ കെ.എം ജ്വല്ലറി ഉടമകളായ യൂസുഫ്, സഹോദരന്‍ ഷാനവാസ് എന്നിവര്‍ വര്‍ഷങ്ങളായി ജ്വല്ലറി നടത്തിവരുന്നു. കടയടച്ച് മുഴുവന്‍ ആഭരണങ്ങളും തൂക്കിക്കണക്കാക്കി രേഖപ്പെടുത്തി ബാഗില്‍ വീട്ടിലേക്ക് കൊണ്ടുപോകാറാണ് പതിവുള്ളത്. ഇന്നലെ 8.45ഓടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ആക്രമണമുണ്ടാകുകയായിരുന്നു. സ്‌കൂട്ടറിന് വാഹനം വിലങ്ങിട്ട് മൂക്കിനിടിച്ചുവീഴ്ത്തി പിറകിലുള്ളയാളുടെ കൈവശമുണ്ടായിരുന്ന ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു.ഇതിനിടയില്‍ മുഖത്തേക്ക് ഒരു സ്‌പ്രേയടിക്കുകയും ചെയ്തു.
വീടിനടുത്ത് എത്തുന്നതിന് അല്‍പം മുമ്പായിരുന്നു ആക്രമണവും കവര്‍ച്ചയും നടന്നത്. ഉടന്‍ ജ്വല്ലറി അസോസിയേഷന്‍ ഭാരവാഹികള്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് പല സംഘങ്ങളായി അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha