ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി തീവ്ര ന്യൂനമര്‍ദ്ദമാകുന്നുവെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടെയുള്ള ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനമുള്ളത്. 26 -ാം തിയതി കഴിഞ്ഞാല്‍ മഴ കൂടുതല്‍ സജീവമായേക്കുമെന്നും മുന്നറിയിപ്പുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി തീവ്ര ന്യൂന മര്‍ദ്ദമാകാന്‍ സാധ്യത. സുമാത്ര തീരത്തിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു. ശനിയാഴ്ചയോടെ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത.
തിങ്കളാഴ്ചക്കുള്ളില്‍ തീവ്ര ന്യൂന മര്‍ദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് തമിഴ് നാട് ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യത. കേരളത്തിലെ മഴ ന്യൂന മര്‍ദ്ദത്തിന്റെ ട്രാക്ക് / ശക്തിക്കനുസരിച്ചായിരിക്കും. 26 ന് ശേഷം മഴ കുറച്ചു ദിവസത്തേക്ക് സജീവകാന്‍ സാധ്യത.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കന്‍ ഭാഗങ്ങള്‍, ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗങ്ങള്‍ അതിനോട് ചേര്‍ന്ന തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
https://www.facebook.com/Malayalivartha