സജിചെറിയാനെ വിരട്ടിയത് ഹൈക്കോടതിയിലെ ഈ പുലിക്കുട്ടി..!രാജിയല്ലാതെ രക്ഷയില്ല
ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് പിന്നാലെ മന്ത്രി സജി ചെറിയാൻ രാജിവച്ചേക്കും. ഇല്ലെങ്കിൽ പൊതുജനം സർക്കാരിന് എതിരാകുമെന്ന ചിന്തയാണ് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കൾക്കും ഇടതു മുന്നണിയിലെ ഘടകകക്ഷികൾക്കുമുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ് സജിയെ സഹായിക്കാൻ രംഗത്തുള്ളത്. എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവർ സജി ചെറിയാൻ രാജിവയ്ക്കണമെന്ന അഭിപ്രായക്കാരാണെന്ന് മനസിലാക്കുന്നു. മുൻ സുപ്രീം കോടതി ജഡ്ജിയും പ്രഗൽഭ നിയമ പണ്ഢിതനുമായ ജസ്റ്റിസ് കെ.റ്റി. തോമസിന്റെ മകൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവായതു കൊണ്ട് മന്ത്രി രാജിവയ്ക്കുന്നതാണ് നല്ലതെന്ന് നിയമവ്യത്തങ്ങൾ സി.പി എം നേതൃത്വത്തിന് ഉപദേശം നൽകിക്കഴിഞ്ഞു. ഇല്ലെങ്കിൽ പണി കിട്ടുമെന്ന മുന്നറിയിപ്പാണ് നൽകിയത്. ഡിവിഷൻ ബെഞ്ചിനെ മന്ത്രി സമീപിച്ചിട്ടും ഫലമില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ.ഭരണഘടന അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈക്കോടതിയ്ക്ക് ഇതല്ലാതെ മറ്റൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് മനസിലാക്കുന്നത്. ഡിവിഷൻ ബഞ്ച് തീരുമാനം എതിരായാൽ സജി സ്ഥാനം ഒഴിയും. ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ഇതറിയാം.
ഭരണഘടനാവിരുദ്ധ പരാമർശത്തിൽ മന്ത്രി സജി ചെറിയാന് കിട്ടിയ തിരിച്ചടി അപ്രതീക്ഷിതമായിരുന്നു. സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും ഈ റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസിൽ പുനരന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ചിലെ വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വലിയ പാളിച്ചകളാണ് സംഭവിച്ചിട്ടുള്ളത്. കൃത്യമായ മൊഴി രേഖപ്പെടുത്തുകയോ വേണ്ടുന്ന തെളിവുകൾ ശേഖരിക്കുകയോ ചെയ്തില്ല. വേദിയിൽ ഉണ്ടായിരുന്നവരുടെ മൊഴികൾ മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയിട്ടുള്ളതെന്നും കോടതി ചൂണ്ടികാട്ടി. ഒന്നര കൊല്ലം കൊണ്ട് കാറ്റു തീരുന്ന ഒരു സർകാരിനെ സഹായിക്കാൻ ഒരിക്കലും ഒരുദ്യോഗസ്ഥനും തയ്യാറാവില്ല.
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ അവിടെ ഉണ്ടായിരുന്നവരുടേതല്ലാതെ മറ്റൊരാളുടേയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ സംഭവവുമായി ബന്ധപ്പെട്ട് പെൻഡ്രൈവ്, സിസിടിവി ദൃശ്യങ്ങൾ എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിരുന്നു. അതിന്റെയെല്ലാം ഫലം വരുന്നതിന് മുമ്പാണ് കേസിന്റെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. ഇവയെല്ലാെം ചൂണ്ടികാട്ടിയാണ് അന്വേഷണം കൃത്യമായിരുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചത്. മന്ത്രിയെ രക്ഷിച്ചെടുക്കാൻ വേണ്ടി മാത്രമാണ് അന്വേഷണം നടത്തിയതെന്നും കോടതി പറയുന്നു. ഇത് പോലീസിനേറ്റ കരണത്തടിയാണ്.
ഭരണഘടനയെ അവഹേളിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചത്. സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നും വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു. ബ്രിട്ടീഷുകാർ പറയുന്നതനുസരിച്ച് എഴുതപ്പെട്ട ഭരണഘടന തൊഴിലാളി വർഗത്തെ ചൂഷണത്തിലേക്ക് ഇരയാക്കുന്നതാണ് എന്നുള്ള വിമർശനം മാത്രമാണ് സജി ചെറിയാൻ നടത്തിയത് എന്ന നിഗമനത്തിലേക്കാണ് പോലീസ് എത്തിച്ചേർന്നത്. അതനുസരിച്ചുള്ള റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്.ഇത് ഹൈക്കോടതിക്ക് എഴുതി നൽകാൻ പറ്റിയ റിപ്പോർട്ടല്ല.
മല്ലപ്പളിയിൽ നടന്ന ഒരു പൊതുചടങ്ങിനിടെ ഭരണഘടനയെ വിമർശിക്കുന്ന തരത്തിൽ സജി ചെറിയാൻ സംസാരിച്ചുവെന്ന പരാതിയാണ് വിമർശനങ്ങൾക്ക് വഴി തുറന്നത്. സംഭവം വലിയ വിവാദമായതോടെ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. പിന്നീട് കുറ്റവിമുക്തനായതോടെ മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു.
''മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മൾ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാൻ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ എഴുതിവച്ചു. അത് ഈ രാജ്യത്ത് 75 വർഷമായി നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും. ഇതിന്റെ മുക്കും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം മതേതരത്വം കുന്തം കുടചക്രം എന്നെല്ലാം എഴുതിവെച്ചുവെന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശം'' ഇത്രയും ഗുരുതരമായ ങെപരാമർശം എങ്ങനെയാണ് ഹൈക്കോടതി കണ്ടില്ലെന്ന് നടിക്കുക?
https://www.facebook.com/Malayalivartha