Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കയ്യക്ഷരത്തിൽ കുടുങ്ങി മൂന്നെണ്ണവും ഗജഫ്രോഡുകൾ..?അമ്മുവിനെ കൊന്നത്ത്.?? തെളിവികൾ പുറത്ത്

22 NOVEMBER 2024 12:55 PM IST
മലയാളി വാര്‍ത്ത

നഴ്സിംഗ് വിദ്യാർത്ഥി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട സഹപാഠികളുടെ അറസ്റ്റിൽ പ്രതികരിച്ച് കുടുംബം. അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം ആരോപിച്ചു. ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ല. ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ട്. പൊലീസ് അന്വേഷണം കൃത്യമായ ദിശയിലെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു.

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.

 

 

അതേസമയം, ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അമ്മുവിൻ്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം സർക്കാരിനെ സമീപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിക്കുന്നത്. കോളേജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് ആരോപിക്കുകയാണ് കുടുംബം. അമ്മു ജീവനൊടുക്കില്ലെന്നും കുടുംബം ആവർത്തിക്കുന്നു.അമ്മു കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയെന്ന് നാലരയോടെ വിദ്യാര്‍ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളജില്‍നിന്നു പറഞ്ഞത്. എന്നാല്‍ തൊട്ടടുത്തുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചത് വളരെ വൈകിയാണ്. 2.6 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ആശുപത്രിയില്‍ 5.15 ഓടെയാണ് അമ്മുവിനെ എത്തിച്ചതെന്നാണ് ആശുപത്രി രേഖയിലുള്ളത്. അതായത് മുക്കാല്‍ മണിക്കൂറോളം വൈകി. ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.

 

 

ഒരു മണിക്കൂര്‍ 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ചെന്നും പറയുന്നു. ഇതിനു തടസ്സം നിന്നത് ആരെന്നു കണ്ടെത്തണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

വെന്റിലേറ്ററടക്കം സൗകര്യമുള്ള ആംബുലന്‍സില്‍ കൊണ്ടുവരണമെന്നാണ് ആവശ്യപ്പെട്ടത്. വഴിയില്‍ പല ആശുപത്രികളുണ്ടായിരുന്നിട്ടും അവിടെയെങ്ങും അമ്മുവിനെ കാണിക്കാന്‍ അവര്‍ ശ്രമിച്ചില്ല. ശരീരത്തില്‍ പൊട്ടലുകളുണ്ടെന്നറിഞ്ഞിട്ടും ആംബുലന്‍സിലേക്കു കയറ്റും മുന്‍പ് മുന്‍കരുതല്‍ സ്വീകരിച്ചില്ല. മൂന്നാം നിലയില്‍ നിന്നും വീണിട്ടും അതിന്റെ തെളിവുകള്‍ ശരീരത്തിലോ അമ്മു ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ലെന്ന് മൃതദേഹ പരിശോധനയ്ക്കു സാക്ഷിയായിരുന്ന പോത്തന്‍കോട് പഞ്ചായത്തംഗം ബിന്ദു സത്യന്‍ പറഞ്ഞു. വസ്ത്രത്തില്‍ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിരുന്നില്ല. യൂണിഫോമിന്റെ മുന്‍വശം കീറിയിരുന്നു. നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകില്‍ രണ്ടു പാടുകളും ഉണ്ടായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.

 

 

മകള്‍ വീണതറിഞ്ഞ് വിവരമറിയാന്‍ പലവട്ടം ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. ഒടുവില്‍ അഞ്ചേകാലോടെയാണു ഫോണ്‍ എടുത്തതെന്നും അമ്മുവിന്റെ അമ്മ രാധാമണി പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പറഞ്ഞതിന് വിപരീതമായി തുണിയെടുക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി വീണെന്നായിരുന്നു വാര്‍ഡന്‍ പറഞ്ഞത്. ഹോസ്റ്റലിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചപ്പോള്‍ അറിയിച്ചത് കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്നും. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മകളോട് രണ്ടു വാക്ക് സംസാരിക്കും മുന്‍പ് ഫോണ്‍ പിടിച്ചു വാങ്ങിയതു പോലെ തോന്നിയതായും രാധാമണി പറയുന്നു. മറ്റൊരു കുട്ടിയുടെ ലോഗ് ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മുവിനെ മോശക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്നും രാധാമണി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (50 minutes ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (2 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (3 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (4 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (4 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (4 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (5 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (5 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (5 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (5 hours ago)

Malayali Vartha Recommends