ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...
ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമസഹായം തേടാനാണ് സി.പി.എം ഉദ്ദേശിക്കുന്നത്.
ധാര്‍മികത മുന്‍നിര്‍ത്തി സജി ചെറിയാന്‍ ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ നേരത്തേ രാജിവെച്ചതാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.
ഭരണഘടന വിരുദ്ധ പ്രസംഗം നടത്തിയെന്ന കേസില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് പുനഃരന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്ന പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി, അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിടണമെന്നും നിര്‍ദേശിച്ചു. പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാന്‍ ഉപയോഗിച്ച കുന്തം, കുടച്ചക്രം എന്നീ വാക്കുകള്‍ അനാദരവ് ഉള്ളതാണെന്ന് കോടതി നിരീക്ഷിച്ചു.
"
https://www.facebook.com/Malayalivartha