മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....
മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം. കുവെംപു ഭാഷാ ഭാരതി പ്രതികാറയുടെ ഭാഷാ പുരസ്‌കാരമാണ് മലയാളി എഴുത്തുകാരനെ തേടിയെത്തിയത്. കന്നഡ ഭാഷയിലെ കൃതികള്‍ മറ്റ് ഭാഷയിലേക്കും മറ്റ് ഭാഷ കൃതികള്‍ കന്നഡയിലേക്കും വിവര്‍ത്തനം ചെയ്യുന്നതിനാണ് പുരസ്‌കാരം.
50000 രൂപ പുരസ്‌കാര തുകയുള്ള സമ്മാനം ഓരോ വര്‍ഷവും അഞ്ച് പേര്‍ക്കാണ് നല്‍കാറുള്ളത്. സോംഗ് ഫോര്‍ ശിവ, എ ക്രൈ ഇന്‍ ദി വൈല്‍ഡര്‍നെസ് എന്നീ വിവര്‍ത്തന കൃതികളാണ് വിനയ ചൈതന്യയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളുടെ പ്രചാരണത്തിനായി നാരായണ ഗുരുകുലം സ്ഥാപിച്ച നടരാജ ഗുരുവിന്റെ ശിഷ്യനാണ് വിനയ ചൈതന്യ.
നാരായണ ഗുരുവിന്റെ കവിതകള്‍ ഇംഗ്ലീഷ്, തമിഴ്, സംസ്‌കൃത ഭാഷകളിലേക്ക് വിനയ ചൈതന്യ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
"
https://www.facebook.com/Malayalivartha