മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും
മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും. നാളെ വൈകുന്നേരം 4 മണിക്ക് ഓണ്‍ലൈനായിട്ടായിരിക്കും ചര്‍ച്ച നടത്തുക. സമരം അവസാനിപ്പിക്കണമെന്ന് സമരക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും. ആരെയും ഇറക്കി വിടില്ലെന്ന് സമരക്കാര്‍ക്ക് ഉറപ്പ് നല്‍കും. ജുഡീഷ്യല്‍ കമ്മീഷന്‍ നിയമപരിരക്ഷയ്ക്ക് എന്ന് സമരക്കാരെ അറിയിക്കുകയും ചെയ്യും.
എറണാകുളം കളക്ടര്‍ അടക്കമുള്ള ഉദ്യോ?ഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. അതേസമയം, മുനമ്പത്തെ വഖഫ് ഭൂമി തര്‍ക്ക പരിഹാരത്തിനായി ജൂഡീഷ്യല്‍ അന്വേഷണ കമ്മീഷനെ വെക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. മൂന്ന് മാസത്തിനുള്ളില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് കരം അടക്കുന്നതിനുള്ള സ്റ്റേ പിന്‍വലിക്കാനും സര്‍ക്കാര്‍ ഇടപെടും. കൈവശാവകാശമുള്ള ആരെയും കുടിയൊഴിപ്പിക്കില്ലെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു.
നാല് സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നത തല യോഗത്തിലുണ്ടായത്. ഭൂമിയില്‍ താമസിക്കുന്നവരുടെ രേഖകള്‍ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളില്‍ പരിശോധന തീര്‍ക്കും. ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോര്‍ഡ് ഒഴിയാന്‍ ആര്‍ക്കും ഇനി നോട്ടീസ് നല്‍കില്ല. ഇതിനകം നോട്ടീസ് കിട്ടിയവര്‍ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാന്‍ സര്‍ക്കാറും ഹൈക്കോടതിയെ സമീപിക്കും.
സ്ഥലത്ത് നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ട് ഇനിയാര്‍ക്കും വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കില്ല. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായിട്ടുള്ള ജുഡീഷ്യല്‍ കമ്മീഷനെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. പെട്ടെന്ന് ഒരു തീരുമാനം എടുത്താല്‍ താമസക്കാര്‍ക്ക് തിരിച്ചടി ഉണ്ടാകും. അതുകൊണ്ട് ആണ് ജുഡീഷ്യല്‍ കമ്മീഷനെ വെച്ചത്. മുനമ്പത്തെ ഭൂമിയുടെ ഉടമസ്ഥാവകാശ സംബന്ധിച്ച് ജുഡീഷ്യല്‍ കമ്മീഷന്‍ പരിശോധിക്കും.
മൂന്നു മാസം കൊണ്ട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും സമരക്കാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നും സമരം പിന്‍വലിക്കണമെന്നും മന്ത്രിമാര്‍ ആവശ്യപ്പെട്ടു. മുനമ്പത്ത് താമസിക്കുന്ന പലരും വില കൊടുത്ത് ഭൂമി വാങ്ങിയവരാണ്. അവര്‍ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രിസംഘം അറിയിച്ചു.
https://www.facebook.com/Malayalivartha