വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....
വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍. വ്യാപാര സ്ഥാപനങ്ങളിലും മറ്റുമെത്തി കടയിലുള്ളവരുടെയോ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെയോ മൊബൈലുകളാണ് ഇങ്ങനെ തട്ടിയെടുക്കുക.
കാസര്‍കോഡ് മൂളിയൂര്‍ സ്വദേശി അലി അഷ്‌കര്‍, തൃശൂര്‍ പുതുക്കാട് സ്വദേശി എം.ഡി.ആന്‍മേരി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസ് ഭാഷ്യം.
കടകളിലും മറ്റും കയറി തങ്ങളുടെ മൊബൈല്‍ നഷ്ടപ്പെട്ടുവെന്നും അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും പറഞ്ഞ് മൊബൈലുകള്‍ വാങ്ങുകയാണ് ഇവര്‍ ആദ്യം ചെയ്യുക. ശേഷം ഇതുമായി ഓടി രക്ഷപെടുകയാണ് മോഷണ രീതി. സമീപത്തായി പാര്‍ക്ക് ചെയ്തിരിക്കുന്ന ബൈക്കില്‍ ഉടന്‍ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്യും. ഇത്തരത്തില്‍ മൊബൈല്‍ തട്ടിയെടുത്ത പത്തോളം കേസുകളില്‍ പൊലീസിനു പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ബേക്കറി ജീവനക്കാരന്റെ മൊബൈല്‍ സമാനരീതിയില്‍ തട്ടിച്ചതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.
സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇവര്‍ക്കായി വല വിരിക്കുകയായിരുന്നു. കൊച്ചിയില്‍ ഒരുമിച്ചു താമസിക്കുന്ന ഇരുവരും മുന്‍പു ലഹരി, ബൈക്ക് മോഷണ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് .
https://www.facebook.com/Malayalivartha