പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!
ഇന്ന് രാജ്യത്തിന് അതിനിര്‍ണ്ണായകം. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭകളിലേക്കും കേരളം ഉള്‍പ്പെടെ 15 സംസ്ഥാനങ്ങളിലെ 2 ലോക്സഭാ സീറ്റുകളിലേക്കും 48 നിയമസഭാ സീറ്റുകളിലേക്കും നടന്ന തിരഞ്ഞെടുപ്പു ഫലം ഇന്നു വരും. വോട്ടെണ്ണല്‍ ഇന്നു രാവിലെ 8 മുതല്‍ തുടങ്ങി. അര മണിക്കൂറിനുള്ളില്‍ ആദ്യ ലീഡ് അറിയാം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കുന്നതിനാല്‍, വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നു. ഹൈവോള്‍ട്ടേജ് പ്രചാരണം നടന്ന പാലക്കാട്ടും ആകാംക്ഷയേറെ. ചേലക്കരയും ഇരുമുന്നണികള്‍ക്കും പ്രധാനം.
കേരളത്തില്‍ ചേലക്കരയും പാലക്കാടുമാണു മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്നത്. പാലക്കാട് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ്. ഇതു നിലനിര്‍ത്തുകയും ചേലക്കര പിടിച്ചെടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ വിരുദ്ധ മനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു എന്നു യുഡിഎഫിനു വാദിക്കാം. വയനാട്ടില്‍ യുഡിഎഫിന് തികഞ്ഞ ആത്മവിശ്വാസമുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ മുന്നിൽ.
https://www.facebook.com/Malayalivartha