'ചെങ്കോട്ടയാണ് ഈ ചേലക്കര' ...സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു..സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു...
സിപിഎമ്മിനായി യു ആര്‍ പ്രദീപ് ജയിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനം കോണ്‍ഗ്രസ് നടത്തി. ബിജെപിയും ചരിത്രത്തില്‍ ഇല്ലാത്ത വോട്ട് നേടി. സാധാരണ ഉപതിരഞ്ഞെടുപ്പ് വിജയങ്ങളില്‍ ബിജെപിയുടെ വോട്ട് കുറവാണ് ചര്‍ച്ചയാകാറുള്ളത്. ഇത്തവണ ആ ചര്‍ച്ചയ്ക്കുള്ള സാധ്യത ചേലക്കരയിലും ഇല്ല.സിറ്റിങ് സീറ്റ് കൈവിടുന്ന അവസ്ഥയുണ്ടായാല്‍ സി.പി.എമ്മിന് കേരളത്തിലെമ്പാടും ഉറക്കംകെടുന്ന അവസ്ഥയുമാണ്ടായിരുന്നു.
പട്ടികജാതി സംവരണമണ്ഡലമായ ഇവിടെ ഇടതുമുന്നണിയുടെ യു.ആര്‍ പ്രദീപും യു.ഡി.എഫിന്റെ രമ്യഹരിദാസും ഇഞ്ചോടിഞ്ചു പോരിലായിരുന്നു. ആദ്യറൗണ്ടില്‍ 1890 വോട്ടുകളുടെ ലീഡ് സ്വന്തമാക്കിയ പ്രദീപ് പിന്നീടങ്ങോട്ട് എണ്ണിയ ഓരോ റൗണ്ടിലും ലീഡുയര്‍ത്തി. ഒരു ഘട്ടത്തില്‍പ്പോലും യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് ലീഡ് പിടിക്കാനായില്ല. മണ്ഡലം ഇടത്തേക്ക് ചായുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.വരവൂര്‍, ദേശംമഗലം, വള്ളത്തോള്‍നഗര്‍, പാഞ്ഞാള്‍ പഞ്ചായത്തുകളിലാണ് ആദ്യ റൗണ്ടുകളില്‍ വോട്ടെണ്ണിയത്.
എല്‍.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള മേഖലകളായതിനാല്‍ ലീഡ് പരമാവധി കുറക്കാനാകുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷിച്ചത്. എന്നാല്‍, പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. എല്ലാ മേഖലകളിലും ഇടതുക്യാമ്പ് പ്രതീക്ഷിച്ചതുപോലെ യു.ആര്‍ പ്രദീപ് വോട്ടുകള്‍ സമാഹരിച്ചു. മൂന്നാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 5834 വോട്ടുകളുടെ ലീഡാണ് യു.ആര്‍ പ്രദീപ് സ്വന്തമാക്കിയത്. നാലാം റൗണ്ടില്‍ അത് 7598 ആയി ഉയര്‍ത്തുകയും ചെയ്തു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ ലീഡ് 8577 ആയി.ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപ് മുന്നേറുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി കെ രാധാകൃഷ്ണൻ എംപി(K Radhakrishnan MP). 'ചെങ്കോട്ടയാണ് ഈ ചേലക്കര' എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
https://www.facebook.com/Malayalivartha