യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു...
യാത്രക്കാര്‍ പെരുവഴിയില്‍.... കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു... രാത്രി 11.30 നാണ് അപകടമുണ്ടായത്. കോഴിക്കോട് നിന്ന് പാലയിലേക്ക് പോകുന്ന സൂപ്പര്‍ഫാസ്റ്റ് ബസ്സും എറണാകുളം നെടുമ്പാശ്ശേരി എസി ലോ ഫ്‌ലവര്‍ ബസ്സും തമ്മിലാണ് അപകടമുണ്ടായത്.
സ്റ്റാന്‍ഡില്‍ നിന്ന് പുറത്തേക്ക് പോവുകയായിരുന്നു പാലാ ബസ് പുറകിലോട്ട് എടുക്കുന്നതിനിടയില്‍ എസി ലോ ഫ്‌ലവര്‍ ബസ്സിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ എസി ബസിന്റെ സൈഡിലെ ചില്ല് തകരുകയായിരുന്നു. ഇതോടെ രണ്ട് ബസുകളും അപകടമുണ്ടായ സ്ഥലത്ത് നിര്‍ത്തിയിട്ടു. രണ്ടു ബസിലെയും യാത്രക്കാര്‍ അര്‍ദ്ധരാത്രിയില്‍ പെരുവഴിയിലായി. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വീര്‍പ്പുമുട്ടുന്ന അവസ്ഥയിലാണ് നിലവിലിപ്പോള്‍ തൃശ്ശൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്.
സ്റ്റാന്‍ഡിലെ റോഡുകളാകട്ടെ തകര്‍ന്ന അവസ്ഥയിലും. സ്ഥലപരിമിതിയും പ്രധാന വിഷയമാണ്. ദിനംപ്രതി 100 കണക്കിന് ബസ്സുകളും ആയിരക്കണക്കിന് യാത്രക്കാരും വന്നു പോകുന്ന ബസ് സ്റ്റാന്‍ഡില്‍ ആവശ്യത്തിനു സ്ഥല സൗകര്യങ്ങളില്ല. ഉള്ള സ്ഥലത്ത് കെഎസ്ആര്‍ടിസിയുടെ പെട്രോള്‍ പമ്പ് വന്നത് ബസുകള്‍ക്ക് സ്റ്റാന്‍ഡില്‍ പ്രവേശിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. തിരക്കുള്ള സമയത്ത് ബസുകള്‍ വരുമ്പോള്‍ ഗതാഗത കുരുക്കിനും സ്ഥലപരിമിതി കാരണമാകുകയും ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha