റഹ്മാനുമായിയുള്ള ബന്ധം ഇത്..!തുറന്നടിച്ച് മോഹിനി ഡെ...! കട്ടകലിപ്പിൽ A R പുറത്ത് വന്നത്ത് ആ സന്ദേശം മാത്രം..!
എ ആര് റഹ്മാന് ആരാധകരെയും ലോക സംഗീതാസ്വാദകരെയും ഒരുപോലെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു എ ആര് റഹ്മാന്റെയും ഭാര്യ സൈറ ബാനുവും തമ്മിലുള്ള വിവാഹമോചനം.ആദ്യം ഈ വെളിപ്പെടുത്തല്‍ എല്ലാവര്ക്കും ഒരു നൊമ്പരവും ഷോക്കുമായിരുന്നെങ്കില് ഏതാനും മണിക്കൂറപകള്ക്കുള്ളില് തന്നെ റഹ്മാന്റെ ബാന്‍ഡിലെ ഗിറ്റാറിസ്റ്റ് മോഹിനി ഡെയും വിവാഹമോചന വിവരം പുറത്തുവിട്ടപ്പോള്‍ ചര്‍ച്ചകള്‍ വേറെ വഴിക്കായി.
ഇതോടെ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.റഹ്മാന്റെ വിവാഹമോചത്തില്‍ മോഹിനിയ്ക്ക് പങ്കുണ്ടെന്ന തരത്തിലും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.പിന്നാലെ മോഹിനി ഡെ യുടെ അഭിഭാഷകന് രണ്ട് വിഷയത്തെയും കൂട്ടി വായിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തി.ആക്ഷേപം കടുത്തതോടെ വിഷയത്തില്‍ പ്രതികരണവുമായി റഹ്മാന്റെ മകനും രംഗത്ത് വന്നു.ഇത്തരം ഗോസിപ്പുകള്‍ യാതൊരു അടിസ്ഥാനമില്ലാത്തവയാണെന്നുപറഞ്ഞാണ് എ.ആര്. റഹ്മാന്റെ മകന് അമീന് രംഗത്തെത്തിയത്.'എആര്‍ റഹ്മാന് ഒരു ഇതിഹാസ കലാകാരന്മാത്രമല്ല.ഏറ്റവും നല്ല സ്വഭാവത്തിനുടമയും ലോകസംഗീതത്തിനും കലയ്ക്ക് അമൂല്യ സംഭാവനകള്‍ ചെയ്ത വ്യക്തി കൂടിയാണ്. അങ്ങനെയുള്ള വ്യക്തിക്കെതിരേ നടത്തുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങള്‍ മനസ്സ് മടുപ്പിക്കുന്നു എന്നാണ് അമീന് പറഞ്ഞത്.
പിന്നാലെ അമീന് പിന്തുണയുമായി സഹോദരിമാരും രംഗത്ത് വന്നു.അഭ്യൂഹങ്ങള്‍ സൃഷ്ടിക്കുന്നത് ശത്രുക്കളാണെന്നും വിഡ്ഢികള്‍ അത് പ്രചരിപ്പിക്കുമെന്നും അല്പന്മാര് അത് സ്വീകരിക്കുകയും ചെയ്യും എന്നായിരുന്നു റഹ്മാന്റെ മക്കളായ കദീജയും റഹീമയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.ഇതിലും അവസാനിക്കാതെ രണ്ട് വിവാഹമോചന വാര്‍ത്തകളെയും ചേര്‍ത്ത് കിംവന്തികള്‍ കൂടിയതോടെയാണ് മോഹിനി ഡേ തന്നെ പ്രതികരണവമായി ഇപ്പോള്‍ രംഗത്ത് വന്നത്.എല്ലാം വെറും അഭ്യൂഹങ്ങളാണെന്ന് മോഹിനി ഡേ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ അറിയിച്ചു.തന്റെ സ്വകാര്യതയെ മാനിക്കണമെന്ന് അവര്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. അടിസ്ഥാനരഹിതമായ കിംവദന്തികളോട് പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു.
'അഭിമുഖമെടുക്കാനെന്നു പറഞ്ഞ് വലിയതോതിലുള്ള അഭ്യര്‍ഥനകളാണ് എനിക്ക് വന്നുകൊണ്ടിരിക്കുന്നത്.എന്നാല്‍ അതിന്റെ യഥാര്‍ഥ ഉദ്ദേശ്യമെന്താണെന്ന് എനിക്ക് നന്നായി അറിയാം.അതുകൊണ്ട് അഭിമുഖങ്ങള്‍ തരില്ലെന്ന് എല്ലാവരോടും വളരെ ബഹുമാനപൂര്‍വം പറഞ്ഞ് ഒഴിഞ്ഞു. ഇത്തരം കിംവദന്തികളുടെ എരിതീയില്‍ എണ്ണയൊഴിക്കാന്‍ എനിക്ക് തീരെ താത്പര്യമില്ല. എന്റെ ഊര്‍ജം അഭ്യൂഹങ്ങളില്‍ ചെലവിടാനുള്ളതല്ലെന്നാണു ഞാന്‍ വിശ്വസിക്കുന്നത്. ദയവായി എന്റെ സ്വകാര്യതയെ ബഹുമാനിക്കൂ'.എന്നാണ് മോഹനി ഡെ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി കുറിച്ചത്.
എ ആര് റഹ്മാനും സൈറ ഭാനുവും വിവാഹമോചിതരാകുന്നുവെന്ന് അഭിഭാഷക വന്ദനാ ഷാ ആണ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചത്.1995ലാണ് എ.ആര്.റഹ്മാനും സൈറ ഭാനുവും വിവാഹിതരായത്. 29 വര്‍ഷം നീണ്ട ദാമ്പത്യബന്ധമാണ് ഇപ്പോള്‍ ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha