അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം... കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
അങ്കണവാടിയില്‍ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് ആരോപണം. തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി രതീഷ് - സിന്ധു ദമ്പതികളുടെ മകള്‍ വൈഗയ്ക്കാണ് അങ്കണവാടിയില്‍ വച്ച് വീണ് പരുക്കേറ്റത്. കുട്ടിക്ക് വീഴ്ചയില്‍ സാരമായി പരുക്കേറ്റിരുന്നു. എന്നാല്‍ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരില്‍ നിന്ന് മറച്ചുവെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മിഷന് കേസെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് അങ്കണവാടിയില്‍ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചില് നിര്‍ത്തിയില്ല. കുട്ടി ചര്‍ദിച്ചപ്പോഴാണ് വീട്ടുകാര്‍ വിവരമറിയുന്നത്. മാതാപിതാക്കള്‍ നടത്തിയ പരിശോധനയില്‍ കുട്ടിയുടെ തലയില്‍ ചെറിയ മുഴ കണ്ടു. അങ്കണവാടിയില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി വീണ വിവരം പറയാന്‍ മറന്നുപോയെന്നാണ് അധികൃതര്‍ പറഞ്ഞത്.
വൈഗ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് തലച്ചോറിലും സുഷുമ്നാ നാഡിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്. മാറനല്ലൂര്‍ വാര്‍ഡിലെ പോലീസ് സ്റ്റേഷനു സമീപമുള്ള അങ്കണവാടിയില്‍ വ്യാഴാഴ്ച ഉച്ചയോടുകൂടിയാണ് സംഭവം. ഒരു വാക്കെങ്കിലും വിളിച്ചു പറഞ്ഞുകൂടായിരുന്നോ എന്നാണ് കുട്ടിയുടെ അച്ഛന് ചോദിക്കുന്നത്.
https://www.facebook.com/Malayalivartha