കളിക്കാന്‍ വന്നവര്‍ കളി പഠിച്ചു... മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ; സസ്പെന്‍സ് തുടര്‍ന്ന് മഹാരാഷ്ട്ര; ഇന്ന് സത്യപ്രതിജ്ഞയ്ക്ക് സാധ്യത
സകലരേയും ഞെട്ടിച്ച് മഹാരാഷ്ട്രയില്‍ വമ്പന്‍ ഭൂരിപക്ഷവുമായി എന്‍ഡിഎ. മഹാരാഷ്ട്ര മുഖ്യമന്ത്രിപദം പങ്കുവയ്ക്കണമെന്നു നിലവിലെ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ അഭ്യര്‍ഥിച്ച പശ്ചാത്തലത്തില്‍ ഫഡ്‌നാവിസ്, ഷിന്‍ഡെ, അജിത് പവാര്‍ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം 3 പാര്‍ട്ടികളുടെയും എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
നിലവിലെ നിയമസഭയുടെ കാലാവധി തീരുന്നതിനാല്‍ അതിനകം സര്‍ക്കാര്‍ രൂപീകരിക്കേണതുണ്ടെന്ന അനിവാര്യതയുമുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസിനു തന്നെയാണ് പ്രഥമപരിഗണന.
വാങ്കഡെ സ്റ്റേഡിയത്തില്‍ സത്യപ്രതിജ്ഞ നടത്താനാണ് ആലോചന. രാജ്ഭവനില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത ശേഷം മന്ത്രിസഭയിലെ മറ്റംഗങ്ങളുടെ സത്യപ്രതിജ്ഞ സ്റ്റേഡിയത്തില്‍ നടത്താമെന്ന നിര്‍ദേശവും ഉയര്‍ന്നു. എന്‍സിപി (അജിത്) എംഎല്‍എമാരുടെ യോഗം അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു. ബിജെപി, ശിവസേനാ ഷിന്‍ഡെ വിഭാഗങ്ങള്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഏക്‌നാഥ് ഷിന്‍ഡെയുടെയും പേരുകള്‍ നിര്‍ദേശിക്കും.
മുഖ്യമന്ത്രിപദവിയിലേക്കു ഫഡ്‌നാവിസിന് എന്‍സിപി പിന്തുണ നല്‍കുമെന്ന് അജിത് പക്ഷ നേതാവായ ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. മുംബൈ, താനെ, പുണെ അടക്കം നഗരസഭാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാകുന്നതുവരെ ഷിന്‍ഡെയെ മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിക്കുമെന്ന് അഭ്യൂഹമുണ്ട്.
പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തില്‍ ഒന്നുപോലും ലഭിക്കാത്തതിനാല്‍ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും വരുന്നത്. നേതൃസ്ഥാനം അവകാശപ്പെടാന്‍ 29 സീറ്റ് വേണമെന്നിരിക്കെ പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ശിവസേനയ്ക്ക് (ഉദ്ധവ്) 20 സീറ്റ് മാത്രമാണുള്ളത്.
തിരഞ്ഞെടുപ്പുഫലം പ്രതീക്ഷിച്ചതല്ലെന്നു ശരദ് പവാര്‍ പ്രതികരിച്ചു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നതായി സംശയമുണ്ടെന്നും ചില മണ്ഡലങ്ങളിലെ ഫലം പരിശോധിക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുമെന്നും മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിജയം ഉറപ്പായിരുന്ന പലരും അപ്രതീക്ഷിതമായി വലിയ മാര്‍ജിനില്‍ തോറ്റതില്‍ അട്ടിമറി സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മഹാരാഷ്ട്രയില്‍ പുതിയ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഇന്നുണ്ടാകാന്‍ സാധ്യത. മുഖ്യമന്ത്രി ആരെന്നതിനുള്ള തീരുമാനത്തിനായി മുന്നണി നേതാക്കള്‍ അമിത്ഷായെ കാണും. രണ്ടരവര്‍ഷം കൂടി തുടരാന്‍ ഏക്‌നാഥ് ഷിന്‍ഡെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി മുഖ്യമന്ത്രി പദം ഏറ്റെടുക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ താല്‍പര്യം.
മുഖ്യമന്ത്രിയുടെയും രണ്ട് ഉപ മുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ ഇന്ന് നടക്കുമെന്നാണ് വിവരം. ദേവേന്ദ്ര ഫഡ്‌നാവിസും ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറുമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യുക. മൂവരില്‍ ആരായിരിക്കും മുഖ്യമന്ത്രിയെന്നതാണ് ഇപ്പോഴും സസ്‌പെന്‍സാണ്. രണ്ടര വര്‍ഷം കൂടി മുഖ്യമന്തിയായി തുടരണമെന്ന് ഏക്‌നാഥ് ഷിന്‍ഡെ എന്‍ഡിഎ നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയില്‍ നിന്ന് മുഖ്യമന്ത്രി വേണമെന്ന് ബിജെപി നേതാക്കളുടെ നിലപാട്. നിലവിലെ ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെയാണ് ഇവര്‍ പിന്തുണക്കുന്നത്. അജിത് പവാര്‍ ഉപ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പാണ്. മൂന്ന് പേരും അമിത്ഷായുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തും.
https://www.facebook.com/Malayalivartha