പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്....
പത്തനംതിട്ട ജില്ലയില്‍ ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് ആവശ്യം. ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്നലെ മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
അമ്മുവിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസങ്ങളിലെല്ലാം എബിവിപി പ്രതിഷേധ രംഗത്തുണ്ട്. മകളുടെ ജീവന് ഭീഷണിയുണ്ടെന്ന് അമ്മുവിന്റെ പിതാവ് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്ന പ്രിന്‍സിപ്പലിനെയും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഗുരുതര പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ രണ്ട് മണിക്കൂറിന് ശേഷം മാത്രമാണ് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയത് എന്നതും ഏറെ ദുരൂഹമാണെന്ന് എബിവിപിയുടെ ആരോപണം.
"
https://www.facebook.com/Malayalivartha