മാര്ട്ടിന് അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്...
മാര്ട്ടിന് അന്തോണി സ്വാമിയെ സുഹൃത്ത് കുളത്തില്‍ എറിഞ്ഞാണ് കൊന്നതെന്ന് പോലീസ് കണ്ടെത്തല്‍... പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ യുവാവിനെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്..
മുങ്ങിമരണമെന്ന് കരുതിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് സഹോദരന് രംഗത്ത് വന്നതോടെയാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്.
കഴിഞ്ഞ 11ന് കാലത്ത് എട്ടരയോടെയാണ് 43കാരനായ മാര്ട്ടിന് അന്തോണി സ്വാമിയെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് സഹോദരന് അടുത്തദിവസം തന്നെ പൊലീസില്‍ പരാതി നല്കിയിട്ടുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് അന്തോണി സാമിയുടെ ഉറ്റ സുഹൃത്ത് എ സെല്‍വ മുത്തു എന്ന സ്വാമികണ്ണിലേക്ക് എത്തുന്നത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ -കഴിഞ്ഞ പത്തിന് വൈകുന്നേരം 5 മണിയോടെ മാര്ട്ടിന് അന്തോണി സ്വാമിയും സ്വാമികണ്ണും കുളത്തിന് വക്കിലിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. തര്‍ക്കം കയ്യാങ്കളിയായി. ഇതിനിടെ അന്തോണിസ്വാമിയെ, സ്വാമികണ്ണ് കുളത്തിലേക്കു തള്ളിയിട്ടു. വീഴ്ചയില്‍ കുളത്തിലെ കല്ലില്‍ നെഞ്ചിടിച്ചു വീണതാണതാകാം മരണകാരണമെന്ന് പൊലീസ് .
തുടര്‍ന്ന് യുവാവിനൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് സ്വാമിക്കണ്ണില് എത്തിയത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി. അറസ്റ്റ് രേഖപ്പെടുത്തി ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ സ്വാമിക്കണ്ണിനെ റിമാന്‍ഡ് ചെയ്ത് ചിറ്റൂര്‍ സബ്ബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha