കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....
കാര്‍ത്തിക ദീപ മഹോത്സവത്തിനൊരുങ്ങി തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രം ....പഞ്ചഭൂത ശിവക്ഷേത്രങ്ങളില്‍ അഗ്‌നിലിംഗസാന്നിധ്യമുള്ള ക്ഷേത്രമാണിത്. തമിഴ് മാസമായ കാര്‍ത്തികൈയിലെ കാര്‍ത്തിക അല്ലെങ്കില്‍ കൃതികൈ നക്ഷത്രത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്.
തിരുവണ്ണാമലൈ കാര്‍ത്തിക ദീപ മഹോത്സവം 2024 ഡിസംബര്‍ 1 മുതല്‍ ഡിസംബര്‍ 17 വരെ നീണ്ടുനില്‍ക്കും. ഇതില്‍ ഡിസംബര്‍ 4 മുതല്‍ 13 വരെ 10 ദിവസങ്ങളിലായി മഹാ ഉത്സവം നടക്കും.
4-ന് കൊടിയേറ്റത്തോടെ ആരംഭിക്കുന്ന കാര്‍ത്തിക ദീപോത്സവം 13-ന് മലമുകളില്‍ മഹാദീപം തെളിക്കുന്നതോടെ സമാപിക്കും.13-ന് രാവിലെ നാലിന് ഭരണി ദീപവും വൈകീട്ട് ആറിന് മലമുകളില്‍ മഹാദീപകാഴ്ചയും ഉണ്ടാകും.തിരുവണ്ണാമലൈ ഭരണി ദീപം സമയത്ത് 7050 ഭക്തരെയും 11,500 ഭക്തരെയും ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കും.
മഹാ ദീപം സമയത്ത് 2000 ഭക്തരെ മലകയറാന്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ട്രെക്കിംഗ് റൂട്ടില്‍ മെഡിക്കല്‍ സംഘത്തിന്റെ പരിശോധനയ്ക്ക് ശേഷം മാത്രമേ തീര്‍ഥാടകരെ മലകയറാന്‍ അനുവദിക്കൂ.
"
https://www.facebook.com/Malayalivartha