കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന് അറസ്റ്റില്‍
കണ്ണീര്‍ക്കാഴ്ചയായി.... പത്തനംതിട്ട തിരുവല്ലയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തില്‍ കരാറുകാരന് അറസ്റ്റില്‍. തിരുവല്ല കവിയൂര്‍ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്.
കരാറുകാരനാണ് അപകടത്തിന്റെ ഉത്തരവാദിത്വം . സുരക്ഷാ മുന്നറിയിപ്പുകള്‍ ഇല്ലാതെ റോഡിന് കുറുകെ കയര്‍ കെട്ടിയത് അപകടകാരണമായി എന്ന് പൊലീസ് .
ഇന്നലെ വൈകുന്നേരമാണ് മരം മുറിക്കുന്നതിന്റെ ഭാഗമായി കെട്ടിയിരുന്ന കയറില്‍ കുരുങ്ങി ആലപ്പുഴ തകഴി സ്വദേശിയായ സിയാദ് മരിക്കുന്നത്. പായിപ്പാട് ഉള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങുന്ന വഴിയായിരുന്നു അപകടം.
മുത്തൂര്‍ സര്‍ക്കാര്‍ സ്കൂള്‍ വളപ്പിലെ മരം മുറിക്കുന്നതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിക്കാനായി കരാറുകാര്‍ റോഡിന് കുറുകെ കെട്ടിയ കയര്‍ സിയാദിന്റെ കഴുത്തില്‍ കുരുങ്ങുകയായിരുന്നു.
സിയാദിന്റെ ഭാര്യയേയും കുട്ടികളെയും പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചിട്ടുണ്ടായിരുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് റോഡില്‍ കയര്‍ വലിച്ച് കെട്ടിയിരുന്നതെന്ന് പൊലീസ്. സംഭവത്തില്‍ കരാറുകാരന് ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കരാറുകാരന്റെ അറസ്റ്റാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
"
https://www.facebook.com/Malayalivartha