അമ്മുവിന്റെ വിധി എഴുതിയത് ആ ടീച്ചർ..? രാജ്ഭവനിലേക്ക് കുടുംബം..! ഇന്ന് വിദ്യാഭ്യാസ ബന്ദ്
നഴ്സിംഗ് അവസാന വർഷ വിദ്യാർത്ഥിനി ആയ അമ്മു സജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലയിൽ വിദ്യാഭ്യാസബന്ദിനു ആഹ്വാനം ചെയ്ത് എ ബി വി പി. അമ്മു സജീവന്‍റെ മരണത്തിനു പുറകിൽ ആരോഗ്യ വകുപ്പിന് ഗുരുതര അനാസ്ഥ ഉണ്ടായെന്നാരോപിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോളേജിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും വീഴ്ചയിൽ പ്രതിഷേധിച്ചും ജുഡീഷ്യൽ അന്വേഷണം ആവശ്യപെട്ടുമാണ് പത്തനംതിട്ട ജില്ലയിൽ ഇന്ന് (25 -11 – 24 ) തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് എബിവിപി അറിയിച്ചു.
അമ്മുവിൻറെ സഹപാഠികളായ മൂന്ന് വിദ്യാർത്ഥിനികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതിന്റെ ഭാഗമായിട്ടാണ് അമ്മു ആത്മഹത്യ ചെയ്തത്. ഇവർ നിലവിൽ റിമാൻഡിലാണ്. കേസിന് ഗുരുതര സ്വഭാവം ഉണ്ടെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അമ്മു പഠിച്ചിരുന്ന കോളേജിനെതിരെ കുടുംബം രംഗത്ത് വന്നിരുന്നു. പരാതി രേഖാ മൂലം എഴുതി കൊടുത്തിട്ടും നടപടി എടുക്കാൻ കോളേജ് അധികൃതർ തയ്യാറായിരുന്നില്ല.
ആരോഗ്യ വകുപ്പിന്‍റെ അനാസ്ഥയ്ക്ക് എതിരെ രണ്ടാം ഘട്ട പ്രതിഷേധം എന്ന നിലയിലാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലേയ്ക്ക് എബിവിപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. മൂന്ന് വിദ്യാർഥിനികളുടെ മാത്രം അറസ്റ്റിലൊതുക്കാവുന്നതല്ല അമ്മു സജീവന്‍റെ മരണത്തിനു പിന്നിലെ ദുരൂഹതയെന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്യവെ എബിവിപി ജില്ലാ അധ്യക്ഷൻ അരുൺ മോഹൻ പറഞ്ഞത്.
https://www.facebook.com/Malayalivartha