സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന് കുഴഞ്ഞുവീണ് മരിച്ചു
സങ്കടം അടക്കാനാവാതെ വീട്ടുകാര്‍.... അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന് കുഴഞ്ഞുവീണ് മരിച്ചു. ആറ്റിങ്ങല്‍ കൊടുമണ്‍ ജയഹരിതത്തില്‍ ഹരി (59) ഹൃദയാഘാതംമൂലം മരണപ്പെട്ടതറിഞ്ഞ് ജ്യേഷ്ഠന് ആറ്റിങ്ങല്‍ കരിച്ചയില്‍ രാമനിലയത്തില്‍ രാമകൃഷ്ണ പിള്ള (65) കുഴഞ്ഞുവീഴുകയായിരുന്നു.
രാമകൃഷ്ണ പിള്ളയെ ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെരിക്കോസ് സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു ഹരി.
ജ്യേഷ്ഠനും അനുജനും അടുത്ത ആത്മബന്ധം പുലര്‍ത്തിയിട്ടുണ്ടായിരുന്നു.ഹരിയും രാമകൃഷ്ണനും പ്രവാസികളായിരുന്നു. രണ്ടുപേരും കുടുംബങ്ങളോടൊപ്പം രണ്ട് സ്ഥലത്താണ് താമസിച്ചിരുന്നത്. ഇവരുടെ മാതാപിതാക്കള്‍ നേരത്തെ മരണപ്പെട്ടിരുന്നു.
രാമകൃഷ്ണന്റെ മകളുടെ വിവാഹനിശ്ചയം ഡിസംബര്‍ ആറിന് നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മരണം. ഹരിയുടെ സംസ്കാരം രാവിലെ ശാന്തി കവാടത്തിലും രാമകൃഷ്ണന്റെ സംസ്കാരം ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിലും നടന്നു.
https://www.facebook.com/Malayalivartha