UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ
യു.എ.ഇ.യിൽ കാണാതായ ജൂതഗുരു (റാബി) സ്‍വി കോഗന്റെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ അറിയിച്ചു. ജൂതവിരുദ്ധ ഭീകരാക്രമണത്തിലാണ് ഇസ്രയേൽ-മൊൾഡോവൻ പൗരനായ റാബി കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. കോഗന് നീതി ലഭ്യമാക്കുന്നതിന് ഏതറ്റംവരെയും പോകുമെന്നും ഇസ്രയേൽ അറിയിച്ചു. അതേസമയം, ഇക്കാര്യത്തിൽ യു.എ.ഇ. പ്രതികരിച്ചിട്ടില്ല.
ദുബായിൽ ജൂതർക്കായുള്ള പലചരക്കുകട നടത്തിയിരുന്ന റാബിയെ വ്യാഴാഴ്ചയാണ് കാണാതായത്. 2020-ലെ അബ്രഹാം ഉടമ്പടിപ്രകാരം ഇരുരാജ്യവും നയതന്ത്രബന്ധം സ്ഥാപിച്ചതുമുതൽ വാണിജ്യത്തിനും വിനോദസഞ്ചാരത്തിനുമായി ഇസ്രയേലികൾ യു.എ.ഇ.യിലെത്തുന്നു. എന്നാൽ, ഗാസയിൽ യുദ്ധംതുടങ്ങിയശേഷം ഇസ്രയേൽ വിരുദ്ധവികാരം യു.എ.ഇ. ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളിൽ ശക്തമായിരുന്നു. കോഗന്റെ കടയെ ലക്ഷ്യമിട്ട് ഓൺലൈൻ പ്രതിഷേധങ്ങൾ നടന്നിരുന്നു.
കോഗന്റെ ഭാര്യ റിവ്കി യു.എസ്. പൗരയാണ്. 2008-ലെ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട റാബി ഗവ്റിയേൽ ഹോൾട്സ്ബെർഗിന്റെ അനന്തരവളാണ് ഇവർ.
വ്യാഴാഴ്ച മുതൽ കാണാതായ കോഗൻ ഇന്നലെയാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്. കുറെ കാലമായി യുഎഇ കേന്ദ്രീകരിച്ചാണ് കോഗ്ഗന്റെ പ്രവർത്തനം. ഇദ്ദേഹത്തിന് ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിന് മൊഴി നൽകി. കൊലപാതവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ യുഎഇ പൊലീസ് അറസ്റ്റു ചെയ്തുവെന്നാണ് വിവരം. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.
ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് ഇസ്രയേൽ ആരോപിച്ചു. ഇറാന്റെ പിന്തുണയോടെ ഉസ്ബക്കിസ്ഥാൻ പൗരൻമാരാണ് കൊലപാതകം നടത്തിയത്. ഇവർ തുർക്കിയിലേക്ക് കടന്നുവെന്നും ഇസ്രായേൽ ആരോപിക്കുന്നു.
യുഎഇയിലേക്ക് പൗരന്മാർ യാത്ര ചെയ്യരുതെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം യുഎസിലെ യുഎഇ പ്രതിനിധി ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. ഇത് യുഎഇക്ക് എതിരായ ആക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha