അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...
അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം. മുന്നണിയിലെ വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം. വയനാട്ടില്‍ സിപിഎം സിപിഐയെ കാലുവാരിയെന്ന് പകല്‍പോലെ വ്യക്തമാണ്. അത് കണക്കുകളില്‍ നിന്ന് ആര്‍ക്കും വായിച്ചെടുക്കാം.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശൂരിലും വയനാട്ടിലും വാരിയതുപോലെ ഇത്തവണ സത്യന്‍ മൊകേരിയെയും സിപിഎം കാലുവാരി.
വയനാടിന്റെ ചരിത്രത്തില്‍ ഇത്ര വലിയൊരു തോല്‍വി സിപിഐ ഒരിക്കല്‍പോലും ഏറ്റുവാങ്ങിയിട്ടില്ല. ഡല്‍ഹിയില്‍ നിന്നുവന്ന ആനി രാജ നേടിയ വോട്ടുപോലും സത്യന്‍ മൊകേരിയെപ്പോലെ കേരളത്തില്‍ വേരോട്ടമുള്ള നേതാവിനു കിട്ടിയില്ലെന്നിരിക്കെ ഒരു കാര്യം വ്യക്തമാണ്. സിപിഎം സിപിഐയെ കൊലയ്ക്കു കൊടുക്കുകയായിരുന്നു. വയനാട്ടില്‍ സിപിഎമ്മിന്റെ നേര്‍ച്ചക്കോഴിയായി സിപിഎം അധപതിച്ചിരിക്കുന്നു.
സിപിഎമ്മിന്റെ ഒരു ലക്ഷം വോട്ടുകള്‍ പ്രിയങ്കാ ഗാന്ധിക്കാണ് സഖാക്കള്‍ കുത്തിയതെന്നാണ് സിപിഐക്കാര്‍ കണക്കുകൂട്ടുന്നത്. കാനം രാജേന്ദ്രന്‍ സിപിഐ സെക്രട്ടറിയായിരുന്ന കാലത്ത് ഇത്തരത്തിലുള്ള ചതിവുനടന്നാല്‍ ഒന്നു നിലവിളിക്കുകയെങ്കിലും ചെയ്യുമായിരുന്നു. ബിനോയ് വിശ്വം സെക്രട്ടറിയായശേഷം നിലവിളി പോയിട്ട്
വല്യേട്ടനെ കണ്ടാല്‍ നിലത്തിഴയുന്ന ഗതികേടാണെന്ന് സിപിഐയിലെ അണികള്‍പോലും പറഞ്ഞു തുടങ്ങിയിരിക്കുന്നു.കഴിഞ്ഞ രണ്ടു ലോക് സഭാ തെരഞ്ഞെടുപ്പുകളില്‍ മൂന്നര ലക്ഷം വോട്ടു നേടിയ സിപിഐക്ക് ഇത്തവണ ഒന്നര ലക്ഷത്തോളം വോട്ടുകളുടെ കുറവാണ് വയനാട്ടിലുണ്ടായിരിക്കുന്നത്.
ഇതോടെ മണ്ഡലത്തിന്റെ ചരിത്രത്തില്‍ എല്‍.ഡി.എഫിനുവേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ച ആളും ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാര്‍ഥിയും സത്യന്‍ മൊകേരിയായി. വയനാട് മണ്ഡലം രൂപവത്കരിച്ചശേഷം ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്.
2014ലെ പൊരിഞ്ഞപോരാട്ടത്തിന് എം.ഐ. ഷാനവാസിനെ വിറപ്പിച്ചുവിടുകയും എല്‍ഡിഎഫിനു വേണ്ടി ഏറ്റവുമധികം വോട്ടുകള്‍ നേടിയ സ്ഥാനാര്‍ഥിയാവുകയും ചെയ്ത സത്യന്‍ മൊകേരി തന്നെ ഏറ്റവും കുറഞ്ഞ വോട്ട് നേടിയ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായെന്ന കൗതുകവുമുണ്ട്.മണ്ഡലത്തില്‍ താരതമ്യേന തങ്ങളേക്കാള്‍ ശക്തരായ സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാത്തതാണ് പോളിങ്ങും വോട്ട് ലഭ്യതയും കുറയാനിടയാക്കിയതെന്ന ആക്ഷേപവും സി.പി.ഐക്കുണ്ട്. പക്ഷെ മുന്നണി വിട്ടുപോകാന്‍ സിപിഐക്ക മനസില്ല.
ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. സി.പി.എമ്മിന്റെ വോട്ടും പ്രവര്‍ത്തനവും കൊണ്ട് വയനാട്ടില്‍ ഒരു വിധം പിടിച്ചുനിന്നിരുന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും വിട്ടുനിന്നു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടന്നപ്പോള്‍ അവിയൊന്നും സി.പി.എമ്മിന്റെ അരിവാള്‍ ചുറ്റിക നക്ഷത്രം പോലുമുണ്ടായിരുന്നില്ല.തിരിച്ചടിയില്‍ നേതാക്കള്‍ക്കെതിരെ കടുത്ത അതൃപ്തിയിലാണ് വയനാട്ടിലെ സിപിഐ പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും വലിയ പാളിച്ചയുണ്ടായെന്നാണ് സിപിഐയുടെ വിലയിരുത്തല്‍.
പ്രചാരണ റാലികളിലും പ്രവര്‍ത്തനത്തിലും സിപിഎം നേതാക്കളുടെ സാന്നിധ്യം നന്നേ കുറവായിരുന്നു. പതിനായിരം പേരെ പ്രതീക്ഷിച്ച മുഖ്യമന്ത്രി പിണറായിയുടെ റാലിയില്‍ പോലും പങ്കെടുത്തത് അയ്യായിരത്തില്‍ താഴെ പ്രവര്‍ത്തകരാണെന്നും സിപിഐ വിലപിക്കുന്നു.
സിപിഎം നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രചാരണത്തിന് ഇറങ്ങാതിരുന്നത് തിരിച്ചടിയുടെ ആഘാതം വര്‍ധിപ്പിച്ചുവെന്നാണ് സിപിഐയുടെ വിലയിരുത്തല്‍. സത്യന്‍ മൊകേരിയുടെ സ്വീകരണ പരിപാടിയും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണവും നിറംമങ്ങിയെന്നും സിപിഐ മുന്‍പു തന്നെ വിലയിരുത്തിയിരുന്നു.
ഇത്രയും വലിയ തോല്‍വിക്കുള്ള കാരണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലെ പോരായ്മ തന്നെയാണെന്നാണ് സിപിഐ വിലയിരുത്തല്‍. പ്രിയങ്ക ഗാന്ധി വയനാട് ഇളക്കി മറിച്ച് പ്രചാരണം നടത്തിയപ്പോള്‍ യുഡിഎഫിനോട് നേരിട്ട് ഏറ്റുമുട്ടുന്ന എല്‍ഡിഎഫിന്റെ പ്രചാരണം നടന്നത് പേരിന് മാത്രമായിരുന്നു.കണ്ണൂരില്‍ വിമതപക്ഷത്തുള്ള പി ജയരാജന്‍ മാത്രം തുടരെ പ്രചരണത്തിനെത്തിയപ്പോള്‍ സ്വാധീനമുള്ള സംസ്ഥാനനേതാക്കളാരുംതന്നെ മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചില്ല. യുഡിഎഫ് രണ്ടും മൂന്നും തവണ ഗൃഹസമ്പര്‍ക്കം നടത്തിയപ്പോള്‍ എല്‍ഡിഎഫ് അവസരത്തിനൊത്ത് ഉയര്‍ന്നില്ലെന്നാണ് സിപിഐ വിലയിരുത്തുന്നത്.
പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാര്‍ഥിയെ നിര്‍ത്തി അനായാസ ജയം അനുവദിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പാര്‍ട്ടിയുടെ നിര്‍ബന്ധപ്രകാരം സത്യന്‍ മൊകേരി സ്ഥാനാര്‍ഥിയാകുന്നത്. സിപിഐയ്ക്ക് വലിയ സ്വാധീനമില്ലാത്ത മണ്ഡലമാണ് വയനാട്. സിപിഎമ്മിന്റെ വോട്ടും പ്രവര്‍ത്തനവും കൊണ്ടാണ് വയനാട്ടില്‍ സിപിഐ പിടിച്ചു നിന്നിരുന്നത്.എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വയനാട്ടിലെ സിപിഐയും സിപിഎമ്മും തമ്മില്‍ ഐക്യത്തിലായിരുന്നില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മൂന്നു തവണ മണ്ഡലപര്യടനം നടത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി ഒറ്റത്തവണയുള്ള പ്രചരണത്തില്‍ എല്‍ഡിഎഫ് ഒതുങ്ങി.
https://www.facebook.com/Malayalivartha