Widgets Magazine
25
Nov / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...


വീണ്ടും മറ്റൊരു ഘോരയുദ്ധത്തിലേക്ക്...ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റോംഷാഡോ മിസൈലുകള്‍ ഉപയോഗിച്ച് യുക്രൈന്‍ സൈന്യം... 500 ഓളം ഉത്തരകൊറിയന്‍ സൈനികർ കൊല്ലപ്പെട്ടു...


പിനാക്ക റോക്കറ്റിനുള്ള പ്രചാരം മറ്റ് രാജ്യങ്ങളിൽ വർദ്ധിച്ചു വരുന്നു..അർമേനിയയിലേക്ക് പിനാക്ക റോക്കറ്റുകളുടെ കയറ്റുമതി ആരംഭിച്ചതായാണ് വിവരം..ഏറ്റവും കൂടുതൽ ആയുധങ്ങൾ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് അർമേനിയ...


വെടിനിര്‍ത്തല്‍ കരാറിലേക്ക് ഇസ്രായേല്‍ നീങ്ങുന്നതായി റിപ്പോര്‍ട്ട്.. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രായേല്‍ താല്‍ക്കാലികമായി അംഗീകരിച്ചു..ഹിസ്ബുള്ളയും കഴിഞ്ഞയാഴ്ച കരാറിന് സമ്മതിച്ചതായാണ് വിവരം..


കേരളത്തെ ഞെട്ടിച്ചു കൊണ്ട് വീണ്ടുമൊരു അരുംകൊല... വീട്ടമ്മ കൊല്ലപ്പെട്ട കേസില്‍ പ്രതി പിടിയില്‍...തലയില്‍ പത്തോളം മുറിവുകളുണ്ടെന്നും തലയ്ക്കു പിന്നില്‍ വളരെ ആഴത്തിലുള്ള വലിയ മുറിവുണ്ടെന്നും പൊലീസ്...

വയനാട്ടില്‍ സി പി ഐയെ ചതിച്ചത് സി പി എമ്മെന്ന് ആരോപണം; പിണറായിക്കെതിരെ തിരിഞ്ഞ് സത്യന്‍ മൊകേരി

25 NOVEMBER 2024 06:19 PM IST
മലയാളി വാര്‍ത്ത

More Stories...

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...

അല്‍പമെങ്കിലും നാണവും മാനവും രാഷ്ട്രീയ, ആദര്‍ശവുമുണ്ടെങ്കില്‍ സിപിഐ ഇടതുമുന്നണി വിട്ടിറങ്ങണം...വല്യേട്ടന്‍ സിപിഎമ്മിന്റെ ചതിയും ചവിട്ടും, സഹിച്ച് എന്തിനിങ്ങനെ സിപിഐ എല്‍ഡിഎഫില്‍ അടിമവേല ചെയ്ത് കഴിയണം...

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി

ഇടതുപക്ഷത്ത് കൂട്ടയടിയും പരസ്പരം വെല്ലുവിളിയും. വയനാട് തെരഞ്ഞെടുപ്പ് തോല്‍വി വലിയ ചര്‍ച്ചയാക്കി സിപിഐ. കൂടെ നില്‍ക്കുന്നുവെന്ന് വരുത്തി തീര്‍ത്ത് സി പി എം കാലുവാരിയെന്ന് വലിയ ആരോപണം. മണ്ഡലത്തില്‍ ഗുരുതര വോട്ടുചോര്‍ച്ച ഉണ്ടായെന്ന് വ്യക്തമാക്കുന്നതാണ് ബൂത്തുതലത്തില്‍ നിന്നും പുറത്തുവന്ന കണക്കുകളും. മന്ത്രി ഒ ആര്‍ കേളുവിന്റെ പഞ്ചായത്തായ തിരുനെല്ലിയില്‍ പ്രിയങ്ക ഗാന്ധിക്കായിരുന്നു ലീഡ് എന്നും ബൂത്തുതല കണക്കുകളില്‍ വ്യക്തമാകുന്നു. വയനാട് ജില്ലയിലെ മൂന്ന് നിയോജകമണ്ഡലങ്ങളിലും എല്‍ഡിഎഫ് കനത്ത തിരിച്ചടി നേരിട്ടതായി കണക്കുകളില്‍ വ്യക്തമാണ്. ബത്തേരിയിലെ 97 ബൂത്തുകളില്‍ ബിജെപിക്ക് പുറകിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ സത്യന്‍ മൊകേരി. മാനന്തവാടിയില്‍ 39 ബൂത്തുകളിലും കല്‍പറ്റയില്‍ 35 ബൂത്തുകളിലും മൂന്നാം സ്ഥാനത്താണുള്ളത്.

അതേസമയം വയനാട് ലോക്‌സഭ മണ്ഡല രൂപവത്കരണശേഷം ഏറ്റവും കുറഞ്ഞ വോട്ട് ലഭ്യതയോടെ ദയനീയ പരാജയം നേരിടേണ്ടിവന്ന സി.പി.ഐയുടെയും സ്ഥാനാര്‍ഥി സത്യന്‍ മൊകേരിയുടെയും അമര്‍ഷം സി.പി.എമ്മിനുനേരെയാണ്. 2014ല്‍ 3,56,165 വോട്ട് നേടിയ സത്യന്‍ മൊകേരിക്ക് ഇത്തവണ 2.1 ലക്ഷം വോട്ടാണ് നേടാനായത്. 1.4 ലക്ഷത്തോളം വോട്ടിന്റെ കുറവ്. കഴിഞ്ഞ തവണ ആനി രാജ മത്സരിച്ചപ്പോള്‍ 283,023 വോട്ടും 2019ല്‍ പി.പി. സുനീര്‍ മത്സരിച്ചപ്പോള്‍ 2,74,597 വോട്ടും നേടിയിരുന്നു.

മണ്ഡല ചരിത്രത്തില്‍ എല്‍.ഡി.എഫിനുവേണ്ടി ഏറ്റവും കൂടുതല്‍ വോട്ട് പിടിച്ച ആളും ഏറ്റവും കുറഞ്ഞ വോട്ട് നേടിയ സ്ഥാനാര്‍ഥിയും സത്യന്‍ മൊകേരിയായി. മണ്ഡലം രൂപവത്കരിച്ചശേഷം ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. മണ്ഡലത്തില്‍ താരതമ്യേന തങ്ങളേക്കാള്‍ ശക്തരായ സി.പി.എം പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാത്തതാണ് പോളിങ്ങും വോട്ട് ലഭ്യതയും കുറയാനിടയാക്കിയതെന്ന ആക്ഷേപവും സി.പി.ഐക്കുണ്ട്.

അതേസമയം, ഇക്കാര്യത്തില്‍ തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായില്ലെന്നാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്റെ വിശദീകരണം. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സി.പി.എം നേതാക്കള്‍ മണ്ഡലത്തിലെ പ്രചാരണത്തില്‍ പങ്കെടുത്തെന്ന് ടി.പി. രാമകൃഷ്ണന്‍ പറയുമ്പോഴും സി.പി.ഐ തൃപ്തരല്ല. സി.പി.എമ്മിന്റെ വോട്ടും പ്രവര്‍ത്തനവും കൊണ്ട് വയനാട്ടില്‍ പിടിച്ചുനിന്നിരുന്ന സി.പി.ഐയുടെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍പോലും വിട്ടുനിന്നു. പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും നടക്കുമ്പോള്‍ സി.പി.എം കൊടികാണാന്‍ പോലുമുണ്ടായിരുന്നില്ല.

പ്രിയങ്ക ഗാന്ധിക്കെതിരെ മോശം സ്ഥാനാര്‍ഥിയെ നിര്‍ത്തി അനായാസജയം അനുവദിക്കേണ്ടെന്ന തീരുമാനത്തിനൊടുവിലാണ് പാര്‍ട്ടി നിര്‍ബന്ധപ്രകാരം സത്യന്‍ മൊകേരി സ്ഥാനാര്‍ഥിയാകുന്നത്. ചൂരല്‍മല ഉരുള്‍പൊട്ടല്‍ സമയത്ത് ഭക്ഷണശാല വിവാദത്തില്‍ എ.ഡി.ജി.പി അജിത്കുമാറിനെതിരെ പ്രതികരിച്ചതും തൃശ്ശൂര്‍ പൂരം വിഷത്തില്‍ അക്കം സിപിഐ, സിപിഎമ്മുമായി ഏറ്റുമുട്ടിയിരുന്നു. ഇതും സി.പി.ഐസി.പി.എം വിള്ളലിനിടയാക്കി. പതിനായിരത്തില്‍ താഴെ മാത്രം അംഗങ്ങളുള്ള സി.പി.ഐക്ക് വയനാട് മണ്ഡലത്തില്‍ വലിയ സ്വാധീനമില്ലെന്നകാര്യം വ്യക്തമായിട്ടും ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ക്കാണ് സി.പി.എം മുന്‍ഗണന നല്‍കിയതെന്നും സി.പി.ഐ ആരോപിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൈഡന്‍ തുടങ്ങിവച്ച കളി തീക്കളിയായിരിക്കുന്നു; വജ്രായുധങ്ങള്‍ പുറത്തെടുത്ത് റഷ്യ  (15 minutes ago)

വയനാട്ടില്‍ സി പി ഐയെ ചതിച്ചത് സി പി എമ്മെന്ന് ആരോപണം; പിണറായിക്കെതിരെ തിരിഞ്ഞ് സത്യന്‍ മൊകേരി  (1 hour ago)

സരിനെ വാരിക്കുടഞ്ഞ് പോരാളി ഷാജി; വിളിച്ചുകയറ്റിയിട്ട് ഇമ്മാതിരി പണിവെക്കരുതായിരുന്നു ഷായീ...  (2 hours ago)

WAYANAD സിപിഎം സിപിഐയെ കാലുവാരി  (2 hours ago)

ഇ.പി. ജയരാജന്റെ ആത്മകഥ വിവാദം... ഡി.സി. ബുക്സ് ഉടമ രവി ഡി.സിയുടെ മൊഴി രേഖപ്പെടുത്തി പോലീസ്  (2 hours ago)

കളിക്കുന്നതിനിടയില്‍ രണ്ടര വയസ്സുകാരിയുടെ തലയില്‍ കലം കുടുങ്ങി  (3 hours ago)

ഈ വസ്തുക്കൾ ല​ഗേജിലുണ്ടോ? യുഎഇയിലേക്കാണ് യാത്രചെയ്യുന്നതെങ്കിൽ ചില ഇനങ്ങൾ ചെക്ക്-ഇൻ ബാഗേജുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ല, പെട്ടിപായ്ക്ക് ചെയ്യുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണം...!!  (3 hours ago)

RUSSIA മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെട്ടു...  (3 hours ago)

കളമശേരി ജെയ്‌സിയുടെ കൊലപാതകം... ഓട്ടോറിക്ഷകള്‍ മാറി കയറി, ഹെല്‍മറ്റ് ധരിച്ച് സ്ത്രീയുടെ വീട്ടിലെത്തി, കൊലപാതകത്തിനുശേഷം വസ്ത്രം മാറ്റി രക്ഷപ്പെട്ട പ്രതിയെ പോലീസ് പിടികൂടി  (3 hours ago)

കെ.സുരേന്ദ്രന്റെയും എം.ബി. രാജേഷിന്റെയും ഭാവി അവതാളത്തിൽ: പാർട്ടികളിൽ കാറ്റ് പിടിക്കുന്നു !  (3 hours ago)

Pinaka റോക്കറ്റിനുള്ള പ്രചാരം വർദ്ധിക്കുന്നു  (3 hours ago)

നാറ്റോ രാജ്യങ്ങളുടെ 42 തന്ത്രപ്രധാന കേന്ദ്രങ്ങള്‍ കത്തിക്കാന്‍ ഒറെഷ്‌നിക്,സാത്താന്‍ 2 വജ്രായുധങ്ങള്‍ പുറത്തെടുക്കാന്‍ റഷ്യ  (4 hours ago)

പ്രശ്നങ്ങൾ എല്ലാം ഒത്തു തീർപ്പായി? കേസ് കൊടുത്തു പ്രണവ്  (4 hours ago)

UAEയില്‍ കയറി ജൂതന്റെ തലവെട്ടി ഇറാൻ..! ടെഹറാൻ കത്തിക്കാൻ നെതന്യാഹു..! ദുബായുടെ പ്ലാൻ  (4 hours ago)

പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് രശ്മിക മന്ദാന  (4 hours ago)

Malayali Vartha Recommends