കട്ടന്‍ ചായ പരിപ്പുവട വിവാദം; പബ്ലിക്കേഷന്‍ വിഭാഗം മാനേജരെ ഡി സി ബുക്‌സ് പുറത്താക്കി
തെരഞ്ഞെടുപ്പ് ദിവസം സിപിഎമ്മിനെ വെള്ളംകുടിപ്പിച്ചത് ഇ പി ജയരാജന്റെ കട്ടന്‍ ചായ പരിപ്പുവട വിവാദം ആയിരുന്നല്ലോ. പാര്‍ട്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയ ഡി സി ബുക്‌സിനെ പറപ്പിക്കുമെന്ന് ഇപി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആത്മകഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടപടിയുമായി ഡി.സി ബുക്‌സ്. സംഭവത്തില്‍ പബ്ലിക്കേഷന്‍സ് വിഭാഗം മാനേജര്‍ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്‌സ് സസ്‌പെന്‍ഡ് ചെയ്തു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് ഡി.സി ബുക്സ് ഉടമ ഡി.സി രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.
ആത്മകഥയുടെ പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് കരാറില്ലെന്ന് രവി ഡി.സി. മൊഴി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി ഇ.പി. ജയരാജന്‍. കരാറില്ലെന്നത് സത്യസന്ധമായ കാര്യമാണെന്നും തനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് ആത്മകഥാ വിവാദം സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഒരു ബോംബ് എന്നു പറഞ്ഞാണ് അത് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ടൈംസ് ഓഫ് ഇന്ത്യയിലാണ് ഇത് ആദ്യം വന്നത്. പിന്നെ എല്ലാ ചാനലുകളിലും വാര്‍ത്തയായി. എനിക്കെതിരേ പാര്‍ട്ടിക്കകത്തും പുറത്തും വ്യക്തിഹത്യ നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നു അത്. ആ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് ഞാന്‍ പോലീസിനോട് ആവശ്യപ്പെട്ടതെന്നും ഇ.പി ജയരാജന്‍ പറഞ്ഞിരുന്നു.
കട്ടന്‍ ചായയും പരിപ്പുവടയും പ്രതിപക്ഷം വലിയരീതിയില്‍ ആയുധമാക്കിയിരുന്നു. ഇതില്‍ ഉണ്ടായിരുന്നത് ഇടതിനെ തൂത്തുവാരി നിലത്തടിക്കുന്ന വിവരങ്ങളാണ് എന്നായിരുന്നു പുറത്തേക്ക് വന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ കൊള്ളില്ലെന്നും സരിന്‍ കാലുവാരുമെന്നും തുടങ്ങി പാര്‍ട്ടിയുടെ വായിലെ പിരിവെട്ടിക്കുന്നത് ആത്മകഥയില്‍ ഇപി കുറിച്ചുവെന്നാണ്. സംഭവം കത്തിപ്പടര്‍ന്നതോടെ പിണരായി വിജയനും സി പി എമ്മും അടിമുടി പെട്ടുപോയി. വലിയ വിയോജിപ്പ് ഇ പിക്കെതിരെ ശക്തമായി എന്നാല്‍ പ്രശ്‌നങ്ങളില്ലെന്ന് വരുത്താന്‍ ഇപിയ്‌ക്കൊപ്പം എന്ന് പ്രഖ്യാപിക്കുകയായിരുന്നു സി പി എം.
https://www.facebook.com/Malayalivartha