അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു...’- അമ്മു അവസാനമായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെ...ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..
എൻജിനീയറിങ് കോളജിൽ മെറിറ്റിൽ പഠിക്കാൻ അവസരം കിട്ടിയിട്ടും സ്വന്തം താൽപര്യപ്രകാരമാണ് അമ്മു നഴ്സിങ്ങിനു ചേർന്നത്. അതും മെറിറ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നഴ്സിങ് സൂപ്രണ്ടായി വിരമിച്ച അമ്മയുടെ പാത പിന്തുടരുകയായിരുന്നു അമ്മു. വീടിന്റെ ടെറസിൽ കയറാൻ പോലും പേടിയുള്ള അമ്മു ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണെന്ന് കോളജുകാർ അറിയിച്ചപ്പോൾ തന്നെ വീട്ടുകാർക്ക് പലവിധ സംശയങ്ങളുണ്ടായിരുന്നു.
‘‘തുടരെ വാർഡനെ വിളിച്ചു. മോളോട് സംസാരിക്കണമെന്നു പറഞ്ഞു. അരമണിക്കൂറിനു ശേഷമാണ് ഫോൺ കൊടുത്തത്. അമ്മേ എനിക്ക് വേദനിക്കുന്നു, അച്ഛാ എനിക്കു വേദനിക്കുന്നു എന്നാണ് അമ്മു അവസാനം പറഞ്ഞത്. ആരോ ഫോൺ പിടിച്ചു വാങ്ങും പോലെ തോന്നി..’’– മരണത്തിൽ ദുരൂഹതയ്ക്ക് കാരണമായി അമ്മുവിന്റെ ബന്ധുക്കൾ പറയുന്നതിങ്ങനെ.
ഗുരുതര പരുക്കുകളുണ്ടായിട്ടും മണിക്കൂറുകൾ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആവശ്യമായ ചികിത്സ നിൽകാതെ അമ്മുവിനെ കിടത്തിയതെന്തിനെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ബന്ധുക്കൾ എത്തിയിട്ട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയാൽ മതിയെന്ന് കൂടെ വന്നവർ നിർബന്ധം പിടിച്ചതിലും അവർ സംശയം ഉന്നയിക്കുന്നു
പത്തനംതിട്ട ചുട്ടിപ്പാറ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥി അമ്മു സജീവിന്‍റെ മരണത്തെ തുടർന്ന് അറസ്റ്റിലായ മൂന്ന് സഹപാഠികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ആത്മഹത്യാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെ ഇന്ന് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയിരുന്നു.
ഈ മാസം 27 രാവിലെ പതിനൊന്ന് മണി വരെയാണ് കസ്റ്റഡി. ജാമ്യം അനുവദിച്ചാല്‍ പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു.
മൂവരുടെയും നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നൽകിയിരുന്നു. ക്ലാസിലും ഹോസ്റ്റൽ മുറിയിലും ഈ മൂവർ സംഘം ശല്യമുണ്ടാക്കിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.
അനുബന്ധ വാർത്തകൾ
അമ്മുവിനെ ടൂർ കോഡിനേറ്ററാക്കിയത് മൂവർ സംഘം എതിർത്തിരുന്നു. സംഭവ ദിവസം ക്ലാസിൽ നിന്ന് വന്നയുടൻ കെട്ടിടത്തിന്റെ മുകളിൽ കയറി താഴേക്ക് ചാടിയെന്നാണ് ഹോസ്റ്റൽ വാർഡനടക്കം മൊഴി നൽകിയത്. മൂന്നു വിദ്യാർത്ഥികളും അമ്മുവുമായി സംഭവം നടന്ന ദിവസവും ക്ലാസിൽ വഴക്കുണ്ടായെന്നാണ് പോലീസിൻ്റെ നിഗമനം.
അതേസമയം അമ്മു സജീവൻ്റെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് എബിവിപി ആഹ്വാനം ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. പത്തനംതിട്ട ജില്ലയിൽ മാത്രമാണ് പഠിപ്പ് മുടക്ക് നടത്തിയത്.
അമ്മു സജീവൻ്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ശക്തമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്നലെ ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസിലേക്ക് എബിവിപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.
ഈ മാസം 15നാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. അമ്മു ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സഹപാഠികളില്‍ നിന്ന് മാനസിക പീഡനമുണ്ടായെന്നും സഹോദരന്‍ പറഞ്ഞിരുന്നു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയില്‍ ഈ മൂന്ന് പേര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha