ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ മറുവശത്ത് തന്റെ ഭാവി ... മന്ത്രി റിയാസിന് ബി.പി. കൂടി ...
പാലക്കാട്ടെ പരാജയ കാരണം നിരത്താൻ കഴിയാതെ പരക്കം പായുകയാണ് സി പി എം. വിശദീകരണങ്ങളിൽ പലവട്ടം മലക്കം മറിഞ്ഞു. . പോളിങ്ങിന് മുമ്പ് കോൺഗ്രസ്-ബി.ജെ.പി ഡീൽ ആരോപിച്ച സി.പി.എം വടകരയിൽ ഷാഫി പറമ്പിലിനെ സഹായിച്ചതിന് പകരമായി പാലക്കാട്ട് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്കെന്നാണ് പറഞ്ഞത്. അങ്ങനെയെങ്കിൽ പാലക്കാട്ട് കോൺഗ്രസ് വോട്ടുകളിൽ ഒരു വിഹിതമെങ്കിലും ബി.ജെ.പിയിലേക്ക് മറിയണം. എന്നാൽ സംഭവിച്ചത് തിരിച്ചാണ്. കഴിഞ്ഞ തവണ ഇ. ശ്രീധരനിലൂടെ നേടിയ വോട്ടുകൾ പിടിച്ചെടുത്താണ് രാഹുൽ മാങ്കൂട്ടത്തിൽ ചരിത്ര ഭൂരിപക്ഷം നേടിയത്. ഇതോടെ സി.പി.എമ്മിന്റെ വാദം വെള്ളത്തിലായി.
കോൺഗ്രസ്സും ബി ജെ പിയും തമ്മിൽ ഡീൽ ഉണ്ടായെന്നാണ്
അതേസമയം, പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുൾപ്പെടെ എല്ലാ സി.പി.എം നേതാക്കളും ഒരേസ്വരത്തിൽ പറയുന്നത് മറ്റൊന്നാണ്. പാലക്കാട്ടെ കോൺഗ്രസ് വിജയം എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വർഗീയതയുടെ വിജയമാണത്രെ. ബി.ജെ.പി ഭീഷണിയുള്ള മണ്ഡലങ്ങളിൽ വിജയസാധ്യതയുള്ള ഇതര മതേതര പാർട്ടി സ്ഥാനാർഥിയെ പിന്തുണക്കുകയെന്നത് കേരളത്തിന് പുറത്ത് സി.പി.എമ്മിന്റെയും പ്രഖ്യാപിത അടവുനയമാണ്. പാലക്കാട്ട് മുസ്ലിം സംഘടനകൾ ആ നിലപാട് സ്വീകരിച്ചതുകൊണ്ടാണ് മുസ്ലിം വോട്ടുകൾ കൂട്ടത്തോടെ രാഹുൽ മാങ്കൂട്ടത്തിലിന് ലഭിച്ചത്. സംഘ്പരിവാറിനെ ചെറുക്കുന്നവർ തങ്ങളാണെന്ന് ആണയിടുന്ന സി.പി.എം, സംഘ്പരിവാർ ജയിക്കാതിരിക്കാൻ ഒരു സമുദായം കാണിച്ച രാഷ്ട്രീയ ജാഗ്രതയെ വർഗീയ മുദ്രകുത്തി ആക്ഷേപിക്കുന്ന പ്രകടമായ വൈരുധ്യമുണ്ട്. ഇക്കാര്യം എം.വി. ഗോവിന്ദൻ പറഞ്ഞതിനെക്കാൾ ഉച്ചത്തിൽ ആവർത്തിച്ചത് പിണറായി വിജയൻ ആണ്. അതാണ് റിയാസിനെ പ്രകോപിപ്പിച്ചത്.
പാലക്കാട്ട് സി.പി.എം പ്രചാരണത്തിലുടനീളം ഇക്കുറി ഈ നിലപാടിലെ വൈരുധ്യം മുഴച്ചുനിന്നു. സാദിഖലി തങ്ങളെ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വിശേഷിപ്പിച്ചതിന്റെ ലക്ഷ്യം ബി.ജെ.പി ചായ്വുള്ള ഭൂരിപക്ഷ വോട്ടുകളാണ്. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം മുന്നോട്ടുവെക്കുന്ന ഭീകരരെന്ന് നേരത്തേ പറഞ്ഞുവെച്ച സി.പി.എം, അതിനോട് ചേർത്തുവെച്ച് പാണക്കാട് തങ്ങൾമാരെയും ഭീകരതയുടെ കരിനിഴലിലേക്ക് തള്ളുകയാണ്. നേരത്തേ അമീർ-ഹസൻ-കുഞ്ഞാലിക്കുട്ടി, കുഞ്ഞൂഞ്ഞ്-കുഞ്ഞുമാണി- കുഞ്ഞാലിക്കുട്ടി എന്നുമുള്ള ആഖ്യാനങ്ങൾ മുന്നോട്ടുവെച്ച സി.പി.എമ്മിന്റെ വർഗീയ കാർഡിന് തീവ്രത കൂടുന്നുവെന്ന് ചുരുക്കം.
തങ്ങൾക്കൊപ്പമില്ലാത്ത മുസ്ലിം സംഘടനകളെയെല്ലാം വർഗീയതയുടെ കളത്തിലേക്ക് മാറ്റിനിർത്തുന്ന സി.പി.എമ്മിന് സംഘ്പരിവാറിനോട് കൈകോർത്തുനിൽക്കുന്ന ഇതര സമുദായ സംഘടനകളോട് ആ സമീപനമില്ലെന്ന് വ്യാപക വിമർശനമുണ്ട്. ഡോ. പി. സരിൻ കോൺഗ്രസ് വിട്ട് വന്നത് സത്യസന്ധമായ നയംമാറ്റമായി സ്വീകരിച്ചവർ ബി.ജെ.പിയിൽ നിന്ന് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ ആർ.എസ്.എസുകാരനായി തന്നെ നിലനിർത്തുന്നു. സന്ദീപ്വാര്യരെ മുൻനിർത്തിയുള്ള വിവാദ പത്രപരസ്യത്തിലൂടെ മുസ്ലിം വോട്ടിൽ വിള്ളലുണ്ടാക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടത്. എല്ലാ പരീക്ഷണങ്ങളും പാളിയെങ്കിലും അത് സി.പി.എം അംഗീകരിക്കുന്നില്ല. പാലക്കാട്ട് തോറ്റത് പരിശോധിക്കുമെന്നല്ല, ജയിച്ചത് മുസ്ലിം വർഗീയതയെന്നതാണ് ഇതുവരെ സി.പി.എം നേതാക്കൾ പ്രതികരിച്ചത്. ഇത്തരം കാര്യങ്ങളിലെല്ലാം മന്ത്രി റിയാസ് പക്വതയാർന്ന സമീപനമാണ് സ്വീകരിച്ചത്. എന്നാൽ മുഖ്യമന്ത്രി അങ്ങനെയല്ല. അധികാരത്തിലെത്തിയ കാലത്ത് മുസ്ലീങ്ങളെ കൈയിലെടുക്കാൻ പിണറായി ഹിന്ദുക്കളെ തള്ളിപറഞ്ഞിരുന്നു. അതാണ് ശബരിമല പോലുള്ള വിഷയങ്ങളിൽ അന്തർലീനമായത്.അന്ന് റിയാസിന് വേണ്ടിയാണ് മുഖ്യമന്ത്രി ഇത്തരം ഒരു നിലപാട് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ ബി ജെ പി വോട്ടുകൾ കരസ്ഥമാക്കി പിണറായിയുടെ രണ്ടാം സർക്കാർ അധികാരത്തിൽ വന്നതോടെ ഇതിൽ മാറ്റം വന്നു. പിന്നീട് ബിജെപിയെ വാഴ്ത്താൻ തുടങ്ങി. ബി ജെ പി വിചാരിച്ചാൽ മൂന്നാം ഇടത് സർക്കാർ രൂപികരിക്കാൻ കഴിയുമെന്നാണ് പിണറായി വിശ്വാസിക്കുന്നത്. ചേലക്കരയിൽ ഇടതിന് വോട്ടു കുറയുകയും ബി ജെ പിക്ക് വോട്ടുകൂടുകയും ചെയ്തത് അങ്ങനെയാണ്. ചേലക്കര ഓപ്പറേഷൻ വിജയിക്കുകയും പാലക്കാട്ട് സി പി എം, ബി ജെപിയെ ചതിക്കുകയും ചെയ്തു. ബി ജെ പി യെ ഇത്തരത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി സി പി എം പറ്റിക്കുന്നുണ്ട്. 30 വർഷം ഇടതുപക്ഷത്തിനൊപ്പമാണ് ജമാഅത്തെ ഇസ്ലാമി നിലകൊണ്ടത്. 2006 നവംബർ 22 നാണ് പോപ്പുലർ ഫ്രണ്ട് രൂപീകരിക്കുന്നത്. നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ പിൻഗാമിയായിട്ടാണ് സംഘടന രുപീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യം, സുരക്ഷ, നീതി എന്നീ മുദ്രാവാക്യങ്ങളുമായി രൂപീകരിക്കപ്പെട്ട നവയുഗ സംഘടനയാണ് ഇത്. കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, നാഷണൽ വിമൻസ് ഫ്രണ്ട് തുടങ്ങിയ പോഷക സംഘടനകളുള്ള പാർട്ടിക്ക് ഇസ്ലാമിക് സമൂഹത്തിൽ ആഴത്തിൽ വേരോട്ടമുണ്ട്. പോപ്പുലർ ഫ്രണ്ടിന് മനുഷ്യാവകാശ സംരക്ഷണ പ്രവർത്തനങ്ങളുമായി ബന്ധമുണ്ട്. പ്രസ്ഥാനത്തിന് തന്നെ നിരവധി മനുഷ്യാവകാശ സംഘടനകളുമുണ്ട്. മുസ്ലീം സംവരണത്തിനായി സംഘടന ഏറെനാളായി ശബ്ദമുയർത്തുന്നുണ്ട്. 2012 ൽ യുഎ പി എ നിയമത്തിനെതിരെ സംഘടന നടത്തിയ സമരം ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. കേരളത്തിൽ മൂവാറ്റുപുഴ സ്വദേശി പ്രെഫ. റ്റി.ജെ. ജോസഫിന്റെ കൈവെട്ട് കേസ് ഉൾപ്പെടെ പോപ്പുലർ ഫ്രണ്ട് നിരവധി കേസുകളിൽ പ്രതിസ്ഥാനത്തുണ്ട്. ആയുധം സൂക്ഷിക്കൽ ഉൾപ്പെടെയുള്ള നിരവധി ആരോപണങ്ങൾ സംഘടനക്കെതിരെ ദേശീയ തലത്തിലും ഉയർന്നിരുന്നു 2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അക്കാര്യം അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല. എന്നാൽ ഇപ്പോൾ ഇത്തരം സംഘടനകളുമായുള്ള അടുപ്പം സ്വന്തം വോട്ട് ബാങ്കിനെ ബാധിക്കുമെന്ന് കണ്ടപ്പോഴാണ് സി പി എം മറ്റൊരു വിധത്തിൽ ചിന്തിച്ചു തുടങ്ങിയത്. അടിയന്തരാസ്ഥ കാലത്തും ബാബറി മസ്ജിദ് തകർത്ത കാലത്തും ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.1994 ൽ നിരോധിച്ചപ്പോൾ സുപ്രീം കോടതി ഇടപെട്ടാണ് നിരോധനം പിൻവലിച്ചത്. ജമാഅത്തെ ഇസ്ലാമിയുടെതാണ് മാധ്യമം പത്രവും മീഡിയ വൺ ചാനലും. മീഡിയ വൺ ചാനൽ കേന്ദ്ര സർക്കാർ നിരോധിച്ചത് അവരുടെ രാഷ്ട്രീയ നിലപാടുകളുടെ ഫലമായാണ്. ഇപ്പോൾ മുഖ്യമന്ത്രി നടക്കുന്ന പ്രസ്താവനകൾ ആട്ടിൻതോലിട്ട ചെന്നായിയുടെതാണെന്ന് ഫ്രതിപക്ഷം കരുതുന്നു. മന്ത്രി റിയാസിന് ഏതായാലും മുസ്ലീം സംഘടനകളെ തള്ളികളയാൻ പറ്റില്ല. അങ്ങനെ തള്ളി പറഞ്ഞാൽ അത് അദ്ദേഹത്തിന്റെ അസ്ഥിത്വത്തെ ബാധിക്കും. മുഖ്യമന്ത്രി സ്ഥിരമായി നടത്തുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകൾ തന്നെ പ്രതിസന്ധിയിലാക്കുമെന്ന് മന്ത്രി റിയാസ് കരുതുന്നു. എന്നാൽ സി പി എം നിലപാടിനൊപ്പം നിൽക്കാൻ മാത്രമാണ് അദ്ദേഹത്തിന് കഴിയുന്നത്. സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ പരാമർശം ഉണ്ടായപ്പോൾ തന്നെ മന്ത്രി റിയാസ് അപകടം തിരിച്ചറിഞ്ഞിരുന്നു. പാലക്കാട് മുസ്ലീം സമുദായം ഒന്നടങ്കം യു ഡി എഫിന് പിന്നിൽ അണി നിരക്കാൻ കാരണം സി പി എമ്മിന്റെ മുസ്ലീം വിരുദ്ധ പ്രസ്താതാവന കാരണമാണ്. പാണക്കാട് തങ്ങളെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞത് പാർട്ടി നിലപാടു തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു . പാലക്കാട് തിരഞ്ഞെടുപ്പിൽ ഉൾപ്പടെ ജമാഅത്തൈ ഇസ്ലാമിയും എസ്.ഡി.പി.ഐയും യുഡിഎഫുമായി ചേർന്ന് ഇടതുപക്ഷ വിരുദ്ധ പ്രചാരവേല നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് സാദിഖലി തങ്ങളെ കുറിച്ച് പിണറായി വിജയൻ പരാമർശം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
"ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ആശയ തടങ്കലിലാണ് മുസ്ലീംലീഗ്. സാദിഖലി തങ്ങൾ മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷനാണ്. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡന്റാണ് എന്നർഥം. ആ പ്രസിഡന്റിനെ രാഷ്ട്രീയമായി വിമർശിക്കാൻ പാടില്ല എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. എന്നാൽ ലീഗിൽ പോലും വലിയ പ്രസക്തിയൊന്നും ഇല്ലാത്ത ആൾക്കാർ ഒരുപടികൂടി കടന്നു സംസാരിക്കുകയാണ്. എന്തും പറയാൻ യാതൊരു ഉളുപ്പും ഇല്ലാത്ത പ്രചരണ കോലാഹലമാണ് ഇവർ ഉണ്ടാക്കുന്നത്.
മുസ്ലീം ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ കൈകാര്യം ചെയ്യുന്ന രാഷ്ട്രീയമാണ് പറഞ്ഞത്. ഞങ്ങൾ കൃത്യമായ രാഷ്ട്രീയ വിമർശനമാണ് ഉന്നയിച്ചത്. അതിനെ ഉടനെ മതപരമായ വികാരം രൂപപ്പെടുത്താനുള്ള വർഗീയ അജണ്ടയായി ചിലർ കൈകാര്യം ചെയ്തു. അപ്പോഴും മതപരമായ ഉള്ളടക്കത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശദീകരണമാണ് ലീഗ് നേതൃത്വം നൽകുന്നത്. ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും തടങ്കൽ പാളയത്തിലാണ് ലീഗ്. മതവികാരം ആളിക്കത്തിക്കാൻ മുസ്ലീം ലീഗ് ജമാഅത്തൈ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഒപ്പം ചേർന്ന് നടത്തുന്ന ഈ പ്രവർത്തനം തിരിച്ചറിയണം.
പച്ചയായ വർഗീയത മുഖമുദ്രയായി മാറുകയും തങ്ങൾ ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണെന്ന പരസ്യമായി നിലപാട് സ്വീകരിക്കുന്ന വിഭാഗമായി ജമാഅത്തെ ഇസ്ലാമി മാറി. ഇത് ജനാധിപത്യ വിരുദ്ധമാണ്. ഒരു ഭാഗത്ത് ആർഎസ്എസിന്റെ കൗണ്ടർ പാർടാണ് ജമാഅത്തൈ ഇസ്ലാമി. അതുകൊണ്ടാണ് ഞങ്ങൾ ജമാഅത്തൈ ഇസ്ലമിയെ എതിർക്കുന്നത്. ഇനിയും എതിർക്കും. ഇത് പാർട്ടിയുടെ നിലപാടാണ്", എം.വി ഗോവിന്ദൻ പറഞ്ഞു. ഇതോടെ മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാവിയാണ് ഇരുളടഞ്ഞത്. ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ. മറുവശത്ത് തന്റെ ഭാവി. എന്നു ചെയ്യണം എന്നറിയാതെ കഴിയുകയാണ് മന്ത്രി മുഹമ്മദ് റിയാസ്.
https://www.facebook.com/Malayalivartha