നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, കൊലപാതകം? കേസിൽ സിബിഐ അന്വേഷണം വേണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ
നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ . നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല . കൊലപാതകമെന്ന ആരോപണവുമായി കുടുംബം . കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തിൽ തൃപ്തി ഇല്ലെന്നും കുടുംബം വ്യക്തമാക്കി. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
നീതി കിട്ടാൻ കേന്ദ്ര ഏജൻസിയുടെ സഹായം വേണമെന്നും കോടതിയിൽ കുടുംബം ആവശ്യപ്പെട്ടു. സിപിഎം നേതാവ് പ്രതിയായ കേസിൽ കാര്യമായ അനേഷണം നടക്കുമെന്ന് പ്രതീക്ഷയില്ല. എന്തായാലും നിർണായമായ നീക്കമാണ് കുടുംബം നടത്തിയിരിക്കുന്നത്.
അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ ഹർജിയിൽ ഡിസംബർ 3ന് ആണ് വിധി. തെളിവുകൾ സംരക്ഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പി പി ദിവ്യ തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.
നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട തെളിവുകൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടയെ സമീപിച്ചത്. ജില്ലാ കളക്ടറുടെയും പമ്പിന് അനുമതി തേടിയ പ്രശാന്തൻ്റെയും ഫോൺ കോൾ വിവരങ്ങളും ഫോൺ ലൊക്കേഷൻ വിവരങ്ങളും സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു . ജില്ലാ കളക്ട്രേറ്റിലെ സിസിടിവി ദൃശ്യങ്ങളും കളക്ടറുടെ രണ്ട് നമ്പറുകളിലെയും കോൾ റെക്കോർഡിങും സംരക്ഷിക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha