പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്... സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്; അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു; മകളോട് ക്ഷമയും പറഞ്ഞിരുന്നു
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛന്. സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ ബോധിപ്പിച്ചു, മകളോട് ക്ഷമയും പറഞ്ഞു. അങ്ങനെയാണ് കേസില്‍ നിന്ന് പിന്മാറിയതെന്നും അച്ഛന് ചൂണ്ടിക്കാട്ടി.
എന്നാല്‍ അതിനുശേഷവും മകളെ ഫോണില്‍ വിളിക്കാനും സംസാരിക്കാനും രാഹുല്‍ സമ്മതിച്ചില്ലെന്നും, ഫോണ്‍ പോലും രാഹുല്‍ സ്വന്തം കയ്യിലാണ് വച്ചതെന്നും പെണ്‍കുട്ടിയുടെ അച്ഛന് ആരോപിച്ചു. കഴിഞ്ഞ ദിവസം ഫോണ്‍ പോലും രാഹുല്‍ പൊട്ടിച്ചു കളഞ്ഞു.പന്തീരാങ്കാവില്‍ പറവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. സമാനമായ പരാതിയില്‍ നേരത്തെ പന്തീരങ്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഭക്ഷണത്തില്‍ ഉപ്പു പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളും ആയി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്കാന് എത്തിയത്. മാസങ്ങള്‍ക്ക് മുന്‍പ് യുവതി ഭര്‍ത്താവ് രാഹുല്‍ എതിരെ നല്കിയ സമാനമായ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.
പരാതിയില്‍ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരില്‍ പന്തിരങ്കാവ്എസ് എച്ച് ഒ യ്ക്ക് സസ്പെന്ഷന് നേരിടേണ്ടി വന്നു. എന്നാല്‍ പിന്നീട് താന്‍ പരാതി നല്‍കിയത് വീട്ടുകാരുടെ പ്രേരണയെ തുടര്‍ന്നാണെന്നും രാഹുലിനൊപ്പം കഴിയാന്‍ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തിരങ്കാവിലെ വീട്ടില്‍ വീണ്ടും ഒരുമിച്ചായിരുന്നു താമസം.
ഇന്നത്തെ രാത്രി 8 മണിയോടെയാണ് ഭര്‍തൃവീട്ടില്‍ നിന്ന് പരിക്കേറ്റേന്ന് പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാന്‍ എത്തിയെങ്കിലും യുവതി പരാതിക്ക് മുതിര്‍ന്നില്ല.
രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്തു നിന്ന് വന്നു. രാവിലേ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തി ഭര്‍തൃ പീഡനം ആരോപിച്ചു പരാതി നല്കി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസ് എടുത്തത്. ഭര്‍തൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. നിലവില്‍ രാഹുലിന് ഒപ്പം കഴിയാന്‍ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു.
https://www.facebook.com/Malayalivartha