കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു...ജെയ്‌സിയെ കൊലപ്പെടുത്താന്‍, വന്‍ ആസൂത്രണവും ഗൂഢാലോചനയുമാണ് നടന്നിരിക്കുന്നത്...രണ്ടാഴ്ച മുന്‍പേ ഡ്രസ് റിഹേഴ്‌സല്‍ നടത്തി...
കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു. കൊച്ചിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞിരിക്കുകയാണ്. കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ കൊലയ്ക്ക് പിന്നിലെ ഗൂഡാലോചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് . ഒറ്റയ്ക്കു താമസിച്ചിരുന്ന സ്ത്രീയെ പ്രതികള്‍ കൊലപ്പെടുത്തിയത് മുപ്പതു ലക്ഷം രൂപയ്ക്കു വേണ്ടിയാണെന്ന് പോലീസ് കണ്ടെത്തി. പെരുമ്പാവൂര്‍ ചുണ്ടക്കുഴി കൊറാട്ടുകുടി ജെയ്‌സി ഏബ്രഹാമാണു(55) 17ന് തലയ്ക്കടിയേറ്റു കൊല്ലപ്പെട്ടതിന് പിന്നിലെ ചുരുള്‍ അഴിച്ച് പോലീസ് പ്രതികളെ കുടുക്കുകയാണ്.
വന്‍ ഗൂഡാലോചന ിതിന് പിന്നിലുണ്ടായിരുന്നു.തൃക്കാക്കര ഗിരീഷ് ബാബു(45), എരൂര്‍ കല്ലുവിള ഖദീജ (പ്രബിത43) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്താറുള്ള ജെയ്‌സിക്ക് അടുത്തയിടെ വീട് വിറ്റു 30 ലക്ഷം രൂപയോളം ലഭിച്ച വിവരം അറിഞ്ഞായിരുന്നു ഗൂഡാലോചന. ജെയ്‌സി പുതിയ സ്വര്‍ണ വളകള്‍ വാങ്ങിയ വിവരവും ലഭിച്ചു. കടം ചോദിച്ചാല്‍ തരാത്തതു കൊണ്ടാണ് മോഷണത്തിന് കൊല നടത്തിയത്. ഗിരീഷ് ബാബുവാണു കൊല നടത്തിയത്. ഖദീജയ്ക്ക് എതിരെ ഗൂഢാലോചന കുറ്റമാണുള്ളത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ സ്ഥാപനത്തില്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് മാനേജരായി ജോലി ചെയ്യുകയായിരുന്നു എംസിഎ ബിരുദധാരിയായ ഗിരീഷ് ബാബു.
ലോണ്‍ ആപ്പുകളില്‍ നിന്നു വായ്പയെടുത്തു ധൂര്‍ത്തടിച്ചു ജീവിക്കുന്ന സ്വഭാവക്കാരനായിരുന്നു.ഗിരീഷിന് 85 ലക്ഷം രൂപയിലേറെ കടബാധ്യത ഉണ്ടായിരുന്നു. ഗിരീഷ് ബാബുവിന്റെ കാമുകിയാണു ഖദീജ. ഇരുവരുടെയും സുഹൃത്താണു കൊല്ലപ്പെട്ട ജെയ്‌സി.ജെയ്‌സിയെ കൊലപ്പെടുത്താന്‍ ഗിരീഷ് ബാബുവും ഖദീജയും നടത്തിയതു വന്‍ ആസൂത്രണവും ഗൂഢാലോചനയുമാണ്. കൊലയ്ക്കു രണ്ടു മാസം മുന്‍പു തന്നെ ഇരുവരും ആസൂത്രണം ആരംഭിച്ചിരുന്നു. ശ്രമം പാളിപ്പോകാതിരിക്കാന്‍ ഗിരീഷ് ബാബു കൊലയ്ക്കു രണ്ടാഴ്ച മുന്‍പേ ഡ്രസ് റിഹേഴ്‌സല്‍ നടത്തിയതായും പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha