എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ, അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍...വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍...
തിരഞ്ഞെടുപ്പ് ചൂടിൽ ഇപ്പോൾ കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ മരണവും ദിവ്യയുടെ ജാമ്യവും കുറച്ചു ദിവസത്തേക്ക് എല്ലാം മറന്നിരിക്കുകയാണ് . എന്താണ് നിലവിലെ കേസിന്റെ അവസ്ഥ എന്നുള്ളതാണ് ഉയർന്നു വരുന്ന ചോദ്യം . എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണ റിപ്പോര്‍ട്ടുകളും തുടര്‍ നടപടികളും മുക്കി സര്‍ക്കാര്‍. നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ലാന്‍റ് റവന്യു ജോയിന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയായി.
നവീൻ ബാബുവിന് കൈക്കൂലി കൊടുത്തെന്ന് ആരോപിച്ച ടി വി പ്രശാന്തിനെതിരെ കൂടുതൽ നടപടിയുമില്ല. വിവരാവകാശ നിയമപ്രകാരം പോലും റിപ്പോര്‍ട്ടുകൾ പുറത്ത് വിടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാനാകില്ലെന്ന് പിണറായി സർക്കാർ. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടാൽ അത് പൊലീസ് അന്വേഷണത്തെ ബാധിക്കുമെന്നാണ് സർക്കാരിന്റെവാദം. മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന വിവരം അറിയിച്ചത്.
ഒക്ടോബർ 15നാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അവഹേളനത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കിയത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ എത്തിയ ഇവർനവീൻ ബാബുവിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ ഗീതയെ റവന്യു വകുപ്പ് നിയോഗിച്ചത്.
ജീവനക്കാരുടേയും ചടങ്ങിൽ പങ്കെടുത്തവരുടേയും മൊഴി ശേഖരിച്ചാണ് ഗീത സമഗ്ര റിപ്പോർട്ട് തയ്യാറാക്കിയത്. നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണങ്ങളിൽ തെളിവുകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. നിശ്ചിത സമയത്തിൽ തന്നെ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അത് പുറത്ത് വിടില്ലെന്നാണ് സർക്കാർ ആവർത്തിക്കുന്നത്. വിവരാവകാശ നിയമപ്രകാരവും ഈ റിപ്പോർട്ട് പുറത്ത് വിടില്ലെന്ന് സർക്കാർ പറയുന്നു.
https://www.facebook.com/Malayalivartha