ബംഗാൾ ഉൾകടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്; നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത
ബംഗാൾ ഉൾക്കടൽ തീവ്ര ന്യുന മർദ്ദം അതി തീവ്ര ന്യുന മർദ്ദമായി ശക്തി പ്രാപിച്ചു. നാളെയോടെ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു ശ്രീലങ്ക തീരം തൊട്ട് തമിഴ് നാട് തീരത്തേക്ക് നീങ്ങാൻ സാധ്യത. സൗദി അറേബ്യ നിർദ്ദേശിച്ച FENGAL ഫെയിഞ്ചൽ എന്ന പേരിലാണ് അറിയപെടുക.
സീസണിലെ രണ്ടാമത്തെയും ഈ വർഷത്തെ നാലാമത്തെയും ചുഴലിക്കാറ്റ്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
26/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
27/11/2024 : ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
https://www.facebook.com/Malayalivartha