കൊള്ളാവുന്ന ഒന്ന് രണ്ടു ചെറുപ്പക്കാർ ഐ എൻ എസ് പി യിൽ ഉണ്ട്; അവരെ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുക; പൊതുജനങ്ങൾ അവരെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന അവസ്ഥ ഉണ്ടായാൽ നമ്മൾ ജയിച്ചു;കല്യാണം കഴിക്കാത്ത രാഹുൽ ഒക്കെ അതീവ ജാഗ്രതൈ പുലർത്തണം!!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
പണ്ടത്തെ അതിജീവിത തണ്ടെല്ല് പൊക്കാൻ വയ്യാത്ത അവസ്ഥയിൽ ആയോണ്ട് പുതിയ അതിജീവിതയെ ഇറക്കാൻ സാധ്യത ഉണ്ട്. കല്യാണം കഴിക്കാത്ത രാഹുൽ ഒക്കെ അതീവ ജാഗ്രതൈ പുലർത്തണം . വീടിന് പത്തു കിലോമീറ്റർ അപ്പുറം ഉള്ള ഗർഭം ഒക്കെ നേരെ തലയിൽ ഇട്ട് തരും. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട. തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; -
"കൊള്ളാവുന്ന ഒന്ന് രണ്ടു ചെറുപ്പക്കാർ ഐ എൻ എസ് പി യിൽ ഉണ്ട്. നാട്ടുക്കാർക്കെല്ലാം അവരെക്കുറിച്ച് നല്ല അഭിപ്രായമാണ്. അവരെ വല്ല പെണ്ണ് കേസിലോ ഗർഭക്കേസിലോ പെടുത്തി നാറ്റിക്കുക. പൊതുജനങ്ങൾ അവരെ കണ്ടാൽ കാർക്കിച്ച് തുപ്പുന്ന അവസ്ഥ ഉണ്ടായാൽ നമ്മൾ ജയിച്ചു." ഗോപാൽ ട്യൂട്ടോറിയൽ സെന്ററിലെ താത്വിക ആചാര്യൻ കുമാരപിള്ള സേറും അണികളും നിലവിൽ എങ്ങനെ കോൺഗ്രസ്സിലെ യൂത്ത് പിള്ളേർക്കിട്ട് പാര പണിയാം എന്ന ഗവേഷണത്തിലാണെന്ന കരക്കമ്പിയുണ്ട്.
പാലക്കാട് കണ്ട് വിറളി പിടിച്ചിരിക്കുന്ന സഖാക്കൾക്ക് സ്റ്റെതസ്കോപ്പ് കാണുന്നത് പോലും അലർജിയാണ്. കാരണം ഒരു കാലത്ത് ചോപ്പ് ചെഗു യൂത്തരെ കൊണ്ട് നിറഞ്ഞിരുന്ന പാർട്ടിക്ക് നിലവിൽ സ്റ്റോക്കിൽ ഉള്ളത് അപ്പടിയും മരപ്പാഴുകൾ. പരൂക്ഷ എഴുതിയെഴുതി തോറ്റമ്പി നില്ക്കുന്ന ആർഷോ, അക്കു, തോൽക്ക്, ചിന്തേച്ചി തുടങ്ങി ഇങ്ങ് തിരോന്തരത്ത് ഉള്ള യൂത്ത് മേയറൂട്ടി വരെയുള്ള യുവ പ്രതിഭകളുടെ പേര് കേട്ടാലേ പൊതുജനം കല്ലെടുക്കും. അത്രയ്ക്ക് യൂത്ത് ചെഗു ക്ഷാമം നിലവിൽ ചെങ്കൊടി പാർട്ടിക്ക് ഉണ്ട്. അപ്പുറത്ത് നിന്ന് ചാടി വന്ന ഡോ. അപ്പുക്കുട്ടൻ ആവട്ടെ ഭൂലോക ദുരന്തവും.
അങ്ങനെ ആകെ പെട്ടുപ്പോയ അവസ്ഥയാണ്. അവിടെയാണ് നിലവിൽ കോൺഗ്രസ്സ് പാർട്ടി നല്ല സ്വയമ്പൻ യൂത്ത് പിള്ളേരെ അണി നിരത്തി അങ്ങനെ ഞെളിഞ്ഞു നില്ക്കുന്നത്. ഷാഫിയ്ക്കിട്ട് പണിഞ്ഞ വർഗ്ഗീയ കാർഡ് ഒക്കെ ചീട്ട് കീറി സ്വന്തം മൂട്ടിൽ തന്നെ തറഞ്ഞു. കലിപ്പ് മൊത്തം ഷാഫി -രാഹുൽ -അബിൻ വർക്കി ടീമിനോടാണ്. നേരത്തെ ഹിറ്റ് ലിസ്റ്റിൽ ഉണ്ടായിരുന്ന കുഴൽനാടന് വേണ്ടി മാറ്റി വച്ചിരുന്ന അവിഹിത സ്റ്റോറി നേരെ അടൂർ ജംഗ്ഷൻ വഴി പാലക്കാട് സ്റ്റാൻഡിൽ എത്തിച്ചു മാങ്കൂട്ടത്തിലേയ്ക്ക് തട്ടുക എന്നാണ് ലേറ്റസ്റ്റ് പ്ലാൻ.
പണ്ടത്തെ അതിജീവിത തണ്ടെല്ല് പൊക്കാൻ വയ്യാത്ത അവസ്ഥയിൽ ആയോണ്ട് പുതിയ അതിജീവിതയെ ഇറക്കാൻ സാധ്യത ഉണ്ട്. കല്യാണം കഴിക്കാത്ത രാഹുൽ ഒക്കെ അതീവ ജാഗ്രതൈ പുലർത്തണം . വീടിന് പത്തു കിലോമീറ്റർ അപ്പുറം ഉള്ള ഗർഭം ഒക്കെ നേരെ തലയിൽ ഇട്ട് തരും. സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട .
https://www.facebook.com/Malayalivartha