മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നതെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; -
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ശേഷമുള്ള പുനർനിർമ്മാണ, പുനരധിവാസ പ്രക്രിയകൾക്ക് നേരെ കണ്ണടക്കുന്ന സമീപനമാണ് കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം അല്ലേ? കേരളത്തിന് അർഹതപ്പെട്ട സഹായം നൽകേണ്ടേ? നമ്മളിതൊരു യാചനയായി ചോദിക്കുന്നതല്ല. നമ്മുടെ അവകാശമാണത്. ഈ രാജ്യം ഭരിക്കുന്ന നേതൃത്വം നിർവഹിക്കേണ്ട ഒരു കാര്യമാണത്. ഈ അവഗണന ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. കേരളം ആവശ്യപ്പെട്ട സഹായം നാടിന് ലഭിക്കുമെന്നാണ് നാം കരുതുന്നത്. എന്തെല്ലാം തടസ്സങ്ങൾ വന്നാലും ലോകം ശ്രദ്ധിക്കുന്ന, ലോകത്തിന് മുന്നിൽ മാതൃകയായി മാറുന്ന ഒരു പുനരധിവാസ പ്രക്രിയയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടാവാൻ പോവുന്നത്. ഇത് കേരളമാണ്. ഈ നാടിന്റെ ഒരുമയും ഐക്യവും വഴിയാണ് അസാധ്യമായതെന്ന് കരുതിയ പലതും നേടിയെടുക്കാൻ നമുക്ക് കഴിഞ്ഞത്. ഇവിടെയും അതുതന്നെ സംഭവിക്കും.
https://www.facebook.com/Malayalivartha