ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല... തത്സമയ ബുക്കിങ് ദിനംപ്രതി വര്‍ദ്ധിക്കുന്നു
ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല... തത്സമയ ബുക്കിങ് ദിനംപ്രതി വര്‍ദ്ധിക്കുന്നു
വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ വരാന്‍ കഴിയാത്തവര്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആഹ്വാനം പാലിക്കപ്പെടാത്തത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. പ്രതിദിനം എഴുപതിനായിരം ആളുകള്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വഴി പരമാവധി ബുക്ക് ചെയ്യാന്‍ കഴിയുന്നത് .
ഇത്തവണ മണ്ഡലകാലത്ത് നട തുറക്കും മുമ്പ് തന്നെ നവംബര്‍ മാസത്തിലെ ബുക്കിങ് അവസാനിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിന് എത്തുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പല ദിവസങ്ങളിലും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമാണ് എത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഗണ്യമായ കുറവാണുണ്ടായത്. നേരത്തെ തന്നെ ബുക്കിങ് പൂര്‍ത്തിയായതോടെ പുതുതായി ബുക്ക് ചെയ്യാനായി ശ്രമിക്കുന്നവര്‍ക്കും ഉദ്ദേശിച്ച സമയത്ത് ദര്‍ശനം കിട്ടുന്നില്ല. ബുക്ക് ചെയ്തവര്‍ ശബരിമലയിലെത്താത്തത് പ്രതിസന്ധിയാണെന്നും വരുന്നില്ലെങ്കില്‍ ബുക്കിങ് ക്യാന്‍സല്‍ ചെയ്യണമെന്ന് നിര്‍ദേശം നല്‍കിയിട്ടും പാലിക്കപ്പെടുന്നില്ലെന്നും ദേവസ്വം പ്രസിഡന്റ് ് പറഞ്ഞു.
പ്രതിദിന വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് എഴുപതിനായിരത്തില്‍ നിന്ന് എണ്‍പതിനായിരം ആക്കി ഉയര്‍ത്തണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണിനയിലിരിക്കെയാണ് ബുക്ക് ചെയ്തവര്‍ ദര്‍ശനത്തിനെത്താത്ത സാഹചര്യം. മൂന്നിടങ്ങളില്‍ തത്സമയ ബുക്കിങ്ങ് സൗകര്യമുണ്ടെങ്കിലും എത്തിയാല്‍ ദര്‍ശനം കിട്ടാതെ മടങ്ങിപോകേണ്ടി വരുമോ എന്ന ആശങ്കയുണ്ട് ചില തീര്‍ത്ഥാടകര്‍ക്ക്. അങ്ങനെയുള്ളവര്‍ക്കാണ് വെര്‍ച്വല്‍ ബുക്കിങ് സ്ലോട്ട് കിട്ടാത്തത് പ്രതിസന്ധിയുണ്ടാക്കുന്നത്. എന്നാല്‍, തത്സമയ ബുക്കിങിലൂടെ പതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് ദിവസവും ദര്ശനത്തിനെത്തിച്ചേരുന്നത്.
"
https://www.facebook.com/Malayalivartha