ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രായമുള്ള പുരുഷനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ ജോണ്‍ ടിന്നിസ് വുഡ് നിര്യാതനായി. ഇംഗ്ലണ്ടിലെ സൗത്ത്‌പോര്‍ട്ടിലെ ഒരു കെയര്‍ ഹോമില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
സംഗീതത്താലും സ്‌നേഹത്താലും ചുറ്റപ്പെട്ടാണ് ടിന്നിസ്വുഡിന്റെ അവസാന കാലഘട്ടം അദ്ദേഹം ചെലവഴിച്ചതെന്ന് കുടുംബം പങ്കുവെച്ചു. വര്‍ഷങ്ങളോളം അദ്ദേഹത്തെ പരിചരിച്ചവരോട് അവര്‍ നന്ദി പറഞ്ഞു.
114 വയസ്സുള്ള വെനസ്വേലന്‍ ജുവാന്‍ വിസെന്റെ പെരസിന്റെ മരണത്തെത്തുടര്‍ന്ന് 2023 ഏപ്രിലിലാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനാകുന്നത്. 1912 ല്‍ ടൈറ്റാനിക് മുങ്ങിയ അതേ വര്‍ഷം ലിവര്‍പൂളില്‍ ജനിച്ച ടിന്നിസ്വുഡ് രണ്ട് ലോക മഹായുദ്ധങ്ങളെയും രണ്ട് ആഗോള മഹാമാരികളെയും അതിജീവിച്ചാണ് കടന്നുപോയത്.
രണ്ടാം ലോക മഹായുദ്ധത്തില്‍ റോയല്‍ ആര്‍മി പേ കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. 1942ലാണ് ബ്ലഡ്വെനെ വിവാഹം കഴിക്കുന്നത്. ഒരു മകളും നാല് കൊച്ചുമക്കളും മൂന്ന് പേരക്കുട്ടികളും അടങ്ങുന്ന ടിന്നിസ്വുഡ് പിന്നീട് എണ്ണ വ്യവസായത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു.
1986-ല്‍ ഭാര്യ മരിച്ചു.എല്ലാ വെള്ളിയാഴ്ചയും തന്റെ പ്രിയപ്പെട്ട ഭക്ഷണമായ ബാറ്റേഡ് ഫിഷും ചിപ്‌സും കഴിക്കാറുള്ള ടിന്നിസ്വുഡ് പ്രത്യേക ഭക്ഷണക്രമമൊന്നും പാലിച്ചിരുന്നില്ല.
" f
https://www.facebook.com/Malayalivartha