രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വില്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍.
രാജാക്കാട് മുന്നൂറേക്കറിലെ ഏലം സ്റ്റോറില്‍ സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കായ മോഷ്ടിച്ച് വില്പന നടത്തിയ കേസില്‍ രണ്ടാം പ്രതി പിടിയില്‍. ഒളിവില്‍ കഴിഞ്ഞിരുന്ന ബോഡിനായ്ക്കന്നൂര്‍ മല്ലിംഗാപുരം സ്വദേശി വിജയ് (27) ആണ് അറസ്റ്റിലായത്.
രാജാക്കാട് പൊലീസ് കോയമ്പത്തൂരില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡിലാക്കി. കേസിലെ അഞ്ചും ആറും പ്രതികളായ ബോര്ഡിനായ്ക്കന്നൂര് സ്വദേശികളായ കര്‍ണരാജ (28), മാവടി ചന്ദനപ്പാറ സ്വദേശി മുത്തുക്കറുപ്പന്‍ (31) എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഒന്നാം പ്രതി ഉള്‍പ്പെടെ മൂന്നു പേര് ഒളിവിലാണെന്ന് പൊലീസ് .
അതേസമയം കഴിഞ്ഞ മാസം 19 ന് രാത്രിയാണ് പ്രതികള്‍ മുന്നൂറേക്കറിലെ ഏലം സ്റ്റോറിന്റെ പൂട്ട് പൊളിച്ച് മുറിയില്‍ സൂക്ഷിച്ചിരുന്ന 52 കിലോഗ്രാം തൂക്കം വരുന്ന ഒരു ചാക്ക് ഏലക്കായ മോഷ്ടിച്ച് മുത്തുക്കറുപ്പന്റെ വാഹനത്തില്‍ കൊണ്ടുപോയത്.
ശാന്തന്‍പാറ പുത്തടിയിലെ മലഞ്ചരക്ക് കടയില്‍ ഇത് വിറ്റ ശേഷം പ്രതികള്‍ പണം പങ്കുവയ്ക്കുകയും ചെയ്തു. മോഷണം നടന്ന എസ്റ്റേറ്റിലെ മുന്‍ജീവനക്കാരനായിരുന്ന തമിഴ്നാട് മല്ലിംഗാപുരം സ്വദേശി രാജേഷിന്റെ നിര്‍ദേശ പ്രകാരമാണ് പ്രതികള്‍ മോഷണം നടത്തിയത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഒക്ടോബര്‍ 27 ന് മല്ലിംഗാപുരത്തെ മദ്യഷാപ്പിന് സമീപത്തു വച്ച് കര്‍ണരാജയെ പിടികൂടി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുത്തുകറുപ്പനെ മാവടിയില്‍ നിന്ന് പിടികൂടിയത്. ഈ രണ്ട് പ്രതികളെയും കോടതി റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha