സാംസ്കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു...
സാംസ്കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യര്‍ ചുമതലയേറ്റു... സാംസ്കാരിക വകുപ്പ് ഡയറക്ടറായി ദിവ്യ എസ്.അയ്യര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റപ്പോള്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഇതേ വകുപ്പിന്റെ പ്രധാന സ്ഥാനത്തെത്തി എന്ന അപൂര്വതയുണ്ടായി.
ദിവ്യയുടെ ഭര്‍തൃപിതാവ് അന്തരിച്ച ജി.കാര്ത്തികേയന് 2001-2004 കാലഘട്ടത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയും ഭര്‍തൃ മാതാവ് ഡോ. എം.ടി.സുലേഖ 2012-2015 ല്‍ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സര്‍വവിജ്ഞാന കോശം (സ്റ്റേറ്റ് എന്‍സൈക്ളോപീഡിയ ) ഡയറക്ടറുമായിരുന്നു.
അതിന് പിന്നാലെയാണ് അതേ വകുപ്പിന്റെ ഡയറക്ടറായി ദിവ്യ എസ്. അയ്യര്‍ കഴിഞ്ഞ ദിവസം ചുമതലയേറ്റത്. നിലവില്‍ വിഴിഞ്ഞം സീപോര്‍ട്ട് എം.ഡിയായ ദിവ്യയ്ക്ക് അധികചുമതലയായാണ് സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ സ്ഥാനം നല്‍കിയത്.
ഉപതിരഞ്ഞെടുപ്പിന് മുന്‍പ് ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയെങ്കിലും പെരുമാറ്റച്ചട്ടം നിലനിന്നതിനാലാണ് സ്ഥാനമേറ്റടുക്കല്‍ നീണ്ടു പോയത്.
"
https://www.facebook.com/Malayalivartha