നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത..കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല...ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല...
വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ് നവീൻ ബാബുവിന്റെ മരണം. നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച പല കാര്യങ്ങളിലും ദുരൂഹത തുടരുന്നതിനാലാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകം ആണോ എന്നുസംശയം ഉണ്ടെന്നാണ് കുടുംബം കോടതിയിലെ ഹര്‍ജിയില്‍ പറയുന്നത്. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. നീതി ലഭിക്കാന്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണ്.
ആത്മഹത്യ എന്ന പൊലീസ് നിഗമനം മുഖവിലയ്ക്ക് എടുക്കാന്‍ കഴിയില്ല. ഇന്‍ക്വസ്റ്റ് അടക്കമുള്ള തുടര്‍നടപടികളില്‍ പൊലീസ് വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു. സിപിഎം നേതാവ് പ്രതിയായ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷ ഇല്ലെന്നും, തങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണെന്ന നിഗമനം സ്ഥിരീകരിച്ച് അതിനെ ആധാരമാക്കിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.
ആ അന്വേഷണമാകട്ടെ പി പി ദിവ്യയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ടതാണെന്നും സംശയങ്ങള്‍ ഉയരുന്നു. ഈ സാഹചര്യത്തില്‍ നവീന്‍ ബാബു ആത്മഹത്യ ചെയ്തതാണോ അല്ലയോ എന്ന് തെളിയേണ്ടത് അനിവാര്യമാണ്.പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുകയാണ്.പി പി ദിവ്യയുടെ ജയില്‍വാസവും രാജിയും ഒഴിച്ചാല്‍ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിലെ പല കാര്യങ്ങളിലും ദൂരൂഹത തുടരുകയാണ്.
പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍, തുടക്കത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കുമാണ് ഇപ്പോഴും ഉത്തരമില്ലാത്ത അവസ്ഥയുള്ളത്.നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യയാണ് എന്ന് ധൃതി പിടിച്ച് തീരുമാനിച്ചതിന്റെ പിന്നിലും ഗൂഢാലോചനയുണ്ടെന്ന് സംശയിക്കണം. ഈ ആത്മഹത്യാ തിയറി വിജയിപ്പിച്ചെടുക്കാനാണ് ദിവ്യയെ അറസ്റ്റ് ചെയ്യുന്ന സാഹചര്യം ഒരുക്കിയതെന്നും, ജാമ്യം കിട്ടുന്ന സാഹചര്യം സൃഷ്ടിച്ചതെന്നും സംശയങ്ങള്‍ ഉയരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണ്, കൊലപാതകമല്ല എന്ന തിയറി വിജയിപ്പിച്ചെടുക്കാന്‍, ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ഗൂഢാലോചനയുടെ ഫലമായി മരണത്തിന്റെ യഥാര്‍ഥ കാരണങ്ങള്‍ അന്വേഷിക്കാതെ മറച്ചുവയ്ക്കുന്നു എന്നതാണ് സംശയം.
https://www.facebook.com/Malayalivartha