Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍; അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്

27 NOVEMBER 2024 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!

തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍

ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ഹൃദയത്തില്‍ നിന്നും നേരിട്ട് പുറപ്പെടുന്ന ധമനിയായ സബ്ക്ലേവിയന്‍ ആര്‍ട്ടറിക്ക് ഗുരുതര ക്ഷതം പറ്റിയതിനാല്‍ രക്ഷിച്ചെടുക്കുക പ്രയാസമായിരുന്നു. സമയം നഷ്ടപ്പെടുത്താതെ സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അനുഭവ പരിചയവും വൈദഗ്ധ്യവുമുള്ള ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന അതി സങ്കീര്‍ണ ശസ്ത്രക്രിയയ്ക്കും പരിചരണത്തിനും ശേഷം യുവാവിനെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.

ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് യുവാവിനെ കുത്തേറ്റ നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കുന്നത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം രോഗിയെ അത്യാഹിത വിഭാഗത്തിലെ ഓപ്പറേഷന്‍ തീയറ്ററില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ഹൃദയത്തോട് വളരെ അടുത്തു കിടക്കുന്ന സബ്ക്ലേവിയന്‍ ആര്‍ട്ടറി കണ്ടെത്തുക എന്നതുതന്നെ ഒരു വെല്ലുവിളിയാണ് എന്നിരിക്കെ രക്തം വാര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ അത് കൂടുതല്‍ ശ്രമകരമായി മാറി. ഈ ധമനിയോട് ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹമായ ബ്രാക്കിയല്‍ പ്ലക്സസിന് ക്ഷതം ഏല്‍പിക്കാതെ ഈ ധമനി കണ്ടെത്തി തുന്നിച്ചേര്‍ക്കുക എന്നതും മറ്റൊരു വലിയ വെല്ലുവിളിയായിരുന്നു. ഇതില്‍ ഏതെങ്കിലും ഒന്ന് ചെറുതായെങ്കിലും പരാജയപ്പെട്ടാല്‍ രക്തം വാര്‍ന്നു നിമിഷങ്ങള്‍ക്കകം മരണം സംഭവിക്കാം, അല്ലെങ്കില്‍ ഇടതുകൈയ്യുടെ ചലനം തന്നെ നഷ്ടപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ.

മുറിവേറ്റ ധമനിയ്ക്ക് മേല്‍ വിരലുകള്‍ കൊണ്ട് മര്‍ദ്ദം ചെലുത്തി രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്തുകയും അതേ സമയം നിമിഷ നേരം കൊണ്ട് നെഞ്ചെല്ല് തുറക്കുകയും ചെയ്തു. അടുത്തതായി രക്തം ഒഴുകിക്കൊണ്ടിരിക്കുന്ന ധമനിയെ തുന്നിച്ചേര്‍ക്കുക എന്ന കഠിനമായ ദൗത്യമായിരുന്നു. അതും വിജയകരമായി പൂര്‍ത്തിയാക്കി. അങ്ങിനെ മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന യജ്ഞത്തിനൊടുവിലാണ് യുവാവിനെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയത്.

ശസ്ത്രക്രിയയ്ക്ക് ശേഷം 20 ദിവസം സര്‍ജറി 4 യൂണിറ്റ് ടീമും പോസ്റ്റ് ഗ്രാജുവേറ്റ് റെസിഡന്റ്‌സ് ടീമും മികച്ച പരിചരണം നല്‍കി. ഏതൊരു മള്‍ട്ടിസ്പെഷ്യാല്‍റ്റി ആശുപത്രിയോടും കിടപിടിക്കുന്ന ആധുനിക സജ്ജീകരണങ്ങളും കഴിവുറ്റ ചികിത്സാ വിദഗ്ദ്ധരും നല്‍കുന്ന നിസ്തുലമായ സേവനങ്ങളുമായി തൃശൂര്‍ മെഡിക്കല്‍ കോളേജ് 45 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് ആദിവാസി യുവാവിന് കരുതല്‍ ഒരുക്കിയത്.

രണ്ട് സര്‍ജറി യൂണിറ്റുകളുടെ മേധാവിമാരായ ഡോ. രവീന്ദ്രന്‍ സി, ഡോ. ഹരിദാസ്, സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനുമായ ഡോ. പ്രവീണ്‍, അനസ്തേഷ്യ പ്രൊഫസര്‍ ഡോ. സുനില്‍ എം എന്നിവരുടെ നേതൃത്വത്തില്‍, ഡോ. പാര്‍വതി, ഡോ. നാജി, ഡോ. അഞ്ജലി, ഡോ. സിജു, ഡോ. അഞ്ജന തുടങ്ങിയ ഡോക്ടര്‍മാരുടെ സംഘവും, നഴ്സിംഗ് ഓഫീസര്‍മാരായ അനു, ബിന്‍സി എന്നിവരുടെ സംഘവുമാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

പ്രിന്‍സിപ്പല്‍ ഡോ. അശോകന്‍ എന്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സനല്‍കുമാര്‍ കെബി, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. രാധിക എം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സന്തോഷ് പിവി, ആര്‍എംഒ ഡോ. ഷാജി യുഎ, എആര്‍എംഒ ഡോ. ഷിബി എന്നിവര്‍ ഭരണപരമായ ഏകോപനം നല്‍കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (15 minutes ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (41 minutes ago)

RUSSIA ട്രംപ് വരും മുന്‍പ് ബൈഡന്റെ നീക്കം  (57 minutes ago)

Bengaluru-murderപ്രണയം നിർത്താൻ സമ്മതിച്ചില്ല  (1 hour ago)

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി  (1 hour ago)

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!  (1 hour ago)

TAMIL NADU ആളുകളെ ഒഴിപ്പിക്കാൻ നിർദേശം  (1 hour ago)

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍  (1 hour ago)

SABARAIMALA പതിനെട്ടാം പടിയിലെ ഗ്രൂപ് ഫോട്ടോ ,  (1 hour ago)

വയനാടിന് വേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധി തുടരുമെന്ന് ടി.സിദ്ധിഖ് എംഎല്‍എ  (1 hour ago)

E P JAYARAJAN പിന്നിൽ പ്രമുഖ സി പി എം നേതാക്കളോ?  (1 hour ago)

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍; അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്  (2 hours ago)

NAVEEN BABU സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ  (2 hours ago)

ശബരിമലയില്‍ പോലീസ് സേനയുടെ മാര്‍ഗ നിര്‍ദേശം കര്‍ശനമാക്കുന്നു...  (2 hours ago)

കണ്ണീരടക്കാനാവാതെ.... തൃശൂര്‍ നാട്ടികയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു...  (3 hours ago)

Malayali Vartha Recommends