Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

27 NOVEMBER 2024 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!

തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...

ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള   പരാമർശങ്ങൾ എഴുതിച്ചേർത്തത്  പ്രമുഖ സി പി എം  നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു.സംഗതിയിലെ അപകടം മനസിലാക്കിയ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അന്വേഷണ റിപ്പോർട്ടിലെ വസ്തുതകൾ പുറത്തുവിടാതെ ഒളിച്ചു കളിക്കുകയാണ്. എന്നാൽ തനിക്കെതിരെ നടന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന വാശിയിലാണ് ഇ.പി.ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഢാലോചന  പുറത്ത് കൊണ്ട് വരണമെന്ന് ഇ.പി. ജയരാജൻ ആവർത്തിച്ചത് കോൺഗ്രസിനെയോ ബി.ജെ.പിയെയോ ഉദ്ദേശിച്ചല്ല.

 

അത് സി പി എമ്മിനെ ഉദ്ദേശിച്ചാണെന്ന് പകൽ പോലെ വ്യക്തമാണ്.ഡിസി ബുക്സ് സസ്പെൻഡ് ചെയ്ത പബ്ളിക്കേഷൻസ് വിഭാഗം മേധാവിയെ അറിയില്ലെന്നാണ് ഇപിയുടെ വിശദീകരണം.  പൊലീസ് റിപ്പോർട്ടിന്മേൽ കേസെടുത്ത് അന്വേഷണം വേണോ എന്നതിൽ ഡിജിപി ഉടൻ തീരുമാനമെടുക്കും. ഇപിയുടെ ആത്മകഥയുടെ ചുമതലകൂടി ഉണ്ടായിരുന്ന പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്പെൻഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കൽ കൂടിയാണ് അച്ചടക്ക നടപടി. ഇതോടെ വിവാദത്തിൽ ഇപിയുടെ വാദങ്ങൾക്കാണ് ബലം ഏറുന്നത്. പോളിംഗ് ദിനത്തിൽ ആത്മകഥാ ഭാഗം പുറത്തുവന്നതിലാണ് ഇപി ഇപ്പോഴും ഗൂഢാലോചന ആവർത്തിക്കുന്നത്.

ബോംബായി പ്രചരിച്ച ആത്മകഥ പിഡിഎഫിന് പിന്നിലാരാണെന്നതിൽ അടിമുടി ദുരൂഹത തുടരുകയാണ്. ഇപി തിരുത്താൻ ഏൽപ്പിച്ച മാധ്യമപ്രവർത്തകനും ഡിസി നടപടി എടുത്തയാളും തമ്മിലായിരുന്നു ആത്മകഥാ പ്രസിദ്ധീകരണത്തിലെ ആശയവിനിമയം എന്നാണ് സൂചന. ആരിൽ നിന്ന് ചോർന്നു, സരിനെ കുറിച്ചുള്ള വിമർശനമടക്കം പിന്നീട് ചേർത്തതാണോ എങ്കിൽ അതാരാണ് ആരാണ് പ്രസിദ്ധീകരണത്തിന പോളിംഗ് ദിനം തെരഞ്ഞെടുത്തത് തുടങ്ങിയ ആദ്യം ദിനം മുതൽ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇപ്പോഴും തുടരുന്നു. തന്നെ സി പി എമ്മിൽ നിന്നും പുകച്ചു പുറത്തുചാടിക്കാൻ ശ്രമം നടക്കുന്നതായി കഴിഞ്ഞ കുറെ കാലമായി ഇ.പി. ആരോപിക്കുന്നുണ്ട്. ഇതിന് പിന്നിൽ സി പി എം സംസ്ഥാന സെക്രട്ടറിയെയാണ് ഇ.പി. സംശയിക്കുന്നത്.

 

ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനാണ് ഇ പി ക്ക് വേണ്ടി പുസ്തകം തയ്യാറാക്കിയത്. മാധ്യമ പ്രവർത്തകനെ  ഇ.പി സംശയിക്കുന്നതായി മനസിലാക്കുന്നു. മാധ്യമ പ്രവർത്തകൻ ഇ പി യെ വഞ്ചിച്ചതായി റിപ്പോർട്ടുണ്ട്.കോട്ടയം എസ് പിയുടെ റിപ്പോർട്ടിൽ ശുപാർശകളൊന്നുമില്ല. ഇനി കേസെടുത്ത് അന്വേഷിക്കണമെങ്കിൽ ഡിജിപി തീരുമാനിക്കണം. കേസെടുക്കണമെങ്കിൽ ആർക്കെതിരെ എന്നതിലു വ്യക്തതയില്ല. നിയമോപദേശവും സർക്കാർ നിലപാടും അനുസരിച്ചാകും പൊലീസിന്റെ തുടർനീക്കം. ഗൂഢാലോചന കൂടൂതൽ ശക്തമായി അന്വേഷിച്ചാൽ ഡിസിയുമായി ഒരു ധാരണയുമുണ്ടായിരുന്നില്ലെന്ന ഇപിയുടെ വാദം പൊളിയില്ലേ എന്ന പ്രശ്നമുണ്ട്. ഡിസിയാകട്ടെ ധാരണയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നുമില്ല. താൻ ഡി.സിയുമായി ഉണ്ടാക്കിയ കരാറിൽ ഉള്ള  പുസ്തകമല്ല ഡി.സി. തയ്യാറാക്കിയതെന്ന് ഇ.പി. പറയുന്നു. എ.വി. ശ്രീകുമാറിനെ ഡി സി സസ്പെന്റ് ചെയ്തതോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്.

 

നടപടി ഇ പി യെ ശക്തിമാനാക്കി. ഡി സി യിൽ കള്ളകളി നടന്നതായി ഇ പി പറയുന്നത് വെറുതെയല്ല. ഇക്കാര്യം താൻ തെളിയിക്കുമെന്നാണ് ഇ പി പറഞ്ഞത്. അങ്ങനെ സംഭവിച്ചാൽ സർക്കാരും സി പി എമ്മും ആടിയുലയും.75 വയസ് കഴിഞ്ഞ തന്നെ കേന്ദ്ര കമ്മറ്റിയിൽ നിന്നും ഒഴിവാക്കി മുഖ്യമന്ത്രിയുടെ  മരുമകൻ മുഹമ്മദ്  റിയാസിന് കേന്ദ്ര കമ്മറ്റിയിൽ ഇടം നൽകാനുള്ള തീരുമാനമാണ് ഇ പിയെ പ്രകോപിപ്പിച്ചതെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇതിൽ പകുതി സത്യമാണ്. എന്നാൽ പിണറായിക്കെതിരെ നിലപാട് എടുത്ത് പാർട്ടിയിൽ നിന്നും പുറത്തു പോകാൻ ഇ പി തയ്യാറായിരുന്നില്ല.  എന്നാൽ ചില സി.പി എം നേതാക്കൾ ഇ പി ക്കെതിരെ അടിക്കാനുള്ള വാളായി ഇതിനെ ഉപയോഗിച്ചു.ആത്മകഥയിൽ പിണറായിയെ നിശിതമായി വിമർശിക്കുന്ന  ഇ പി ജയരാജനെ  പുറത്താക്കാനാണ് പിണറായിക്ക് ഉപദേശം ലഭിച്ചത്. .

അങ്ങനെ സംഭവിച്ചാൽ ഇ.പി.ബി ജെ പിയിലെത്തുമെന്ന് പ്രചരണം ഉണ്ടായി. മരുമകൻ റിയാസിനെ ഉന്നതസ്ഥാനത്തേക്ക്  കൈപിടിച്ച് ഉയർത്താനുള്ള പിണറായിയുടെ ശ്രമങ്ങൾക്ക് തിരിച്ചടി തുടങ്ങിയിരിക്കുകയാണ് സി.പി. എമ്മിൽ. ഇ പി യുടെ  തലയിൽ ചാരി  വെടി പൊട്ടിക്കാനാണ് തൽപ്പര കക്ഷികളായ നേതാക്കൾ ശ്രമിച്ചത്. ഇതാണ് ഇ പി യുടെ ആരോപണം. ചുരുക്കത്തിൽ ഇ.പിയെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. ഇ.പി  എന്ന ശല്യത്തെ പൂർണമായും ഒഴിവാക്കാനാണ് ശ്രമം നടന്നത്. പക്ഷേ ഭാഗ്യത്തിന് ഇ പി ഇക്കാര്യം മനസിലാക്കി.ഇ.പിക്ക് പിന്നിൽ ബി ജെ പിയാണെന്ന പ്രചരണവും സി പി എം സംസ്ഥാന കമ്മിറ്റി ഇറക്കി. ഇതും ഇ പിയെ വേദനിപ്പിച്ചു.ആത്മകഥയിലെ  ചില  ഭാഗങ്ങൾ  ഇ.പി  പറഞ്ഞു കൊടുത്ത് എഴുതിയതാണ്.  അദ്ദേഹം ഒപ്പിട്ട് നൽകിയ കോപ്പി ഡി.സി. ബുക്സിന്റെ കൈയിലില്ല. പകരം ഉള്ളത് മാധ്യമ പ്രവർത്തകൻ നൽകിയ രേഖകൾ മാത്രമാണ്.ഇ.പിയുടെ ആത്മകഥ എഴുതിയത് ദേശാഭിമാനി ലേഖകനാണെന്നും സർക്കാരിനറിയാം.,

 

ഉപ തെരഞ്ഞടുപ്പ് ദിനത്തിൽ സർക്കാരിനെയും പാർട്ടിയെയും  വെട്ടിലാക്കാൻ ശ്രമിച്ചതിന്റെ പേരിലായിരിക്കും ഇ.പിയെ പുറത്താക്കുകയായിരുന്നു ഉദ്ദേശം. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം. രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്. പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാൽ  പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.

 

പോളിംഗ് ദിനം മുട്ടൻപണിയായി മാറി കട്ടൻ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം.  രാത്രി തന്നെ ഡിസി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഥ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു. കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്. രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ബോംബായാണ് പുറത്തേക്ക് വന്നത്. സർക്കാറിനും പാർട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കൽ വൻ ചർച്ചയായി. ഇതിൽ നിന്നും ഇ.പി. ഇക്കാര്യം മനസിലാക്കിയിരുന്നതായി പാർട്ടി കരുതുന്നു. പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങനെ: കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്.

 

പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം. നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബ്ബലമാണ് രണ്ടാം പിണറായി സർക്കാർ എന്ന് അടുത്ത വിമർശനം. തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദപരാമർശം. തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെ ആയപ്പോൾ മറുകണ്ടം ചാടി. പലഘട്ടത്തിലും സ്വതന്ത്രൻ ഗുണം ചെയ്തിട്ടുണ്ട്. പക്ഷേ വയ്യാവേലിയായി സന്ദർഭങ്ങളും ഉണ്ട്. അൻവർ ഉദാഹരണണെന്ന് ആത്മകഥ. കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ മുഴുവൻ നിഷേധിച്ച് ഇപി ജയരാജൻ രം​ഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇപി പ്രതികരിച്ചു.  

 

ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നു. പിന്നാലെ ഡിസി ബുക്സിൻറെ വിശദീകരണം വന്നു. സാങ്കേതികകാരണങ്ങളാൽ പ്രകാശനം മാറ്റിവെച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇപി പൂർണ്ണമായും തള്ളുമ്പോഴും  ടൈറ്റിലിലടക്കം ഡിസി ഉറച്ചുനിൽക്കുന്നതും ഇപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. . നേരത്തെ പൂർത്തിയായ പുസ്തകത്തിൻ്റെ ഉള്ളടക്കത്തിൽ സമകാലിക സംഭവങ്ങൾ കൂടി ചേർത്ത് പുതുക്കുകയായിരുന്നു. ഇതാണ് ഇപ്പോൾ വിവാദ വിഷയമായത്. പുതുക്കിയ ഭാഗങ്ങളിലാണ് സംശയം ഉടലെടുത്തത്.

 

തൻ്റെ രാഷ്ട്രീയ ജീവിതവും ആരോപണങ്ങളുമൊക്കെ വിശദമായി പ്രതിപാദിക്കുന്ന പുസ്തകം ഉടൻ ഇറങ്ങുമെന്ന് കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് ഇപി പറഞ്ഞത്. ഏതാണ്ട് ഇതേ സമയം തന്നെയാണ്  ഡിസി ബുക്സ് ഇ പി ജയരാജനുമായി പുസ്തകം ഇറക്കാൻ കരാർ ഉണ്ടാക്കിയത്. ഇപിയെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കിയത് വലിയ വിവാദമായ പശ്ചാത്തലത്തിലായിരുന്നു പുസ്തകം എഴുതും എന്നുള്ള പ്രഖ്യാപനം. ഇതിനായി ഇപി പാർട്ടി അനുമതി തേടിയിരുന്നില്ല. ദേശാഭിമാനി ലേഖകൻ തന്നെയാണ് ഡിസി ബുക്സിന് പുസ്തകത്തിൻ്റെ ടൈപ്പ് ചെയ്ത പകർപ്പ് എത്തിച്ചത്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്നിട്ടും ഇയാൾ വിവരങ്ങൾ പാർട്ടി അറിയിച്ചില്ല എന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപകാലത്തെ സംഭവ വികാസങ്ങൾ കൂടി ചേർത്ത് പിന്നീട് നേരത്തെ നൽകിയ കരടിൽ പേജുകൾ വർധിപ്പിച്ചു

 

. എല്ലാ വിവരങ്ങളും ഇപിയുടെ നിർദ്ദേശപ്രകാരമാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. ലേഔട്ട് ചെയ്ത പുസ്തകത്തിൻ്റെ പിഡിഎഫ് പകർപ്പ് ദേശാഭിമാനി ലേഖകനും ഇ പി ജയരാജനും അയച്ചു കൊടുത്തിരുന്നു എന്ന് പ്രസാധകർ അവകാശപ്പെടുന്നുണ്ട്. പുസ്തകത്തിൻ്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നൽകിയത് എന്നും അവർ അവകാശപ്പെടുന്നു.പുസ്തകത്തിൻ്റെ പേരടക്കം ഇ പി യുമായി ആലോചിച്ചാണ് നൽകിയത് എന്നും അവർ അവകാശപ്പെടുന്നു.സമീപകാലത്ത് മുഖ്യമന്ത്രിയുമായും മറ്റും നടത്തിയ ചർച്ചകളെ തുടർന്ന് ഇപി വീണ്ടും രാഷ്ട്രീയത്തിൽ സജീവമായിരുന്നു.

 

75 തികയുന്ന ഇ പിയെ ഇനി കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ ഇടയില്ല എന്നാണ് സൂചന.ബിജെപി നേതാവ് പ്രകാശ്  ജാവ്ദേക്കർ കൂടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ പ്രധാന പരാമർശം. 'ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുളള കൂടിക്കാഴ്ചയിൽ എന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചു. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ബിജെപി നേതാവായ ശോഭ സുരേന്ദ്രൻ പറഞ്ഞത് പച്ച കള്ളം. അവരെ കണ്ടത് ഒരു തവണ മാത്രമാണ്'. അതും പൊതു സ്ഥലത്ത് വെച്ചായിരുന്നു കണ്ടതെന്നും പാർട്ടി തന്നെ മനസ്സിലാക്കിയില്ലെന്നും ഇപി തുറന്നടിക്കുന്നു. 

 

 

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി സരിനെതിരെ കടുത്ത വിമർശനവും പുസ്തകത്തിൽ ഇപി ഉന്നയിക്കുന്നു. പി. സരിൻ അവസര വാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം. ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്.ദേശാഭിമാനി ബോണ്ട് വിവാദവും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിനുമായി ഞാൻ ഒരു ചർച്ചയും നടത്തിയില്ല. ചർച്ച ചെയ്തത് മാർക്കറ്റിംഗ് മേധാവി വേണുഗോപാലായിരുന്നു. സെക്രട്ടറിയേറ്റ് തീരുമാനം അനുസരിച്ചാണ് ബോണ്ടായി  2 കോടി മുൻകൂർ വാങ്ങിയത്. പക്ഷേ  പ്രശ്നം വഷളാക്കിയത് അന്ന് പാർട്ടിക്കുളളിൽ നിലനിവന്ന വിഭാഗീയതയാണ്.

 

വി എസ് അച്യുതാനന്ദൻ ഇത് ആയുധമാക്കി.താൻ മരിക്കും വരെ സിപിഎം ആയിരിക്കുമെന്നും പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചുവെന്നർത്ഥമെന്നും ഇപി പുസ്തകത്തിൽ പരാമർശിക്കുന്നു. പുസ്തകം താൻ എഴുതി തീർന്നിട്ടില്ല. ഡി സി ബുക്സും മാതൃഭൂമിയും പ്രസിദ്ധീകരിക്കാൻ താത്പര്യം അറിയിച്ചിരുന്നു. താനതിൻ്റെ അനുമതി ആർക്കും കൊടുത്തിട്ടില്ല. ബോധപൂർവം ഉണ്ടാക്കിയ കഥയാണ്. ഇന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൻ്റെ കാര്യം എങ്ങനെയാണ് ആത്മകഥയിൽ എഴുതുക? താൻ എഴുതാത്ത കാര്യം തൻ്റേത് എന്ന് പറഞ്ഞ് കൊടുക്കുകയാണ്. താൻ ഒരാൾക്കും ഒന്നും കൈമാറിയിട്ടില്ല. താനെഴുതിയതിലൊന്നും ഇക്കാര്യങ്ങളില്ല. താൻ എഴുതിയിട്ട് ടൈപ്പ് ചെയ്യാൻ കൊടുക്കുകയായിരുന്നു. ആ പുസ്തകത്തിൻ്റെ ആദ്യ ഭാഗം എങ്ങനെ പുറത്തുവന്നുവെന്ന് അറിയില്ല. എൻ്റെ ജീവചരിത്രവും രാഷ്ട്രീയ ചരിത്രവുമാണ് എഴുതുന്നത്.

താനിപ്പോൾ എഴുതിക്കൊണ്ടിരിക്കുന്ന ഭാഗമേ എനിക്ക് അറിയൂ- ഇ പി പറഞ്ഞു.മുൻ എൽഡിഎഫ് കൺവീനറും സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. ഡി സി ബുക്സ് പുറത്തുവിട്ട ആത്മകഥ എന്ന ഭാഗങ്ങൾ പിൻവലിക്കണമെന്നും ഡിസി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ഇ പി ജയരാജന്‍ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡ്വ കെ വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിൽ  കെ. വിശ്വൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ സീനിയറാണ്. തന്നെ   ഇല്ലാതാക്കാനുള്ള  ഗൂഢ നീക്കമാണ് നടന്നതെന്ന സംശയത്തിലാണ് ഇ പി യുള്ളത്. തന്നെ ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയതും ഗൂഢാലോചനയായി ഇ.പി കരുതുന്നു സി പി എമ്മിൽ  തന്റെ ഭാവി ഇല്ലാതാക്കാനാണ് ഗ്രാമം നടന്നത്.

 

അതാണ് ഇ പി യുടെ പ്രതിഷേധത്തിന് കാരണം.ഇ പി ക്കെതിരായ നീക്കത്തിൽ ഡി.സി ബുക്സിലെ എഡിറ്റർക്കെതിരെ കേസെടുക്കേണ്ടി വന്നാൽ  പുസ്തകം തയ്യാറാക്കിയ മാധ്യമ പ്രവർത്തകന് എതിരെയും  കേസെടുക്കേണ്ടി വരും. അങ്ങനെ സംഭവിച്ചാൽ ഗൂഢാലോചന പുറത്തു വരും. അതിനുള്ള സാഹചര്യം ഇല്ലാതാക്കാനാണ്  ശ്രമം  നടക്കുന്നത്. എന്തു വില കൊടുത്തും ഇ.പിയെ തണുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇ പി. പുറത്താകണമെന്നത് സി പി എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ താൽപ്പര്യമാണ്. പാർട്ടി സെക്രട്ടറിയാകാൻ വരെ യോഗ്യതയുണ്ടായിരുന്ന  ഇ.പിയെ ഇല്ലാതാക്കിയതിലൂടെ ചില നേതാക്കൾക്ക് പലതരം നേട്ടങ്ങളാണ് ലഭിച്ചത്. എം.വി. ഗോവിന്ദൻ പാർട്ടി സെക്രടറിയായതും ടി.പി. രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറായതും ഇ.പിഇല്ലാത്തതുകൊണ്ടുമാത്രമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിപ്പ് വ്യാപകമാകുന്നു... ഡിജിറ്റല്‍ അറസ്റ്റിലൂടെ 25 കാരന് നഷ്ടമായത് 7.29 ലക്ഷം രൂപ  (1 hour ago)

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (1 hour ago)

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (1 hour ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (1 hour ago)

RUSSIA ട്രംപ് വരും മുന്‍പ് ബൈഡന്റെ നീക്കം  (2 hours ago)

Bengaluru-murderപ്രണയം നിർത്താൻ സമ്മതിച്ചില്ല  (2 hours ago)

ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയവര്‍ ഭീഷണി നേരിടുന്നതായി ഡബ്ല്യുസിസി  (2 hours ago)

മഞ്ജുഷയോട് ബെച്ചുകുര്യന്റെ ചോദ്യം..ഉത്തരം ഒന്ന് CBI വരുന്നു...! ഇന്ന് കോടതിയിൽ സംഭവിച്ചത്..!  (2 hours ago)

TAMIL NADU ആളുകളെ ഒഴിപ്പിക്കാൻ നിർദേശം  (2 hours ago)

കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവരെ വെറുതെ വിടില്ലെന്ന് സുരേന്ദ്രന്‍  (2 hours ago)

SABARAIMALA പതിനെട്ടാം പടിയിലെ ഗ്രൂപ് ഫോട്ടോ ,  (2 hours ago)

വയനാടിന് വേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങള്‍ പ്രിയങ്ക ഗാന്ധി തുടരുമെന്ന് ടി.സിദ്ധിഖ് എംഎല്‍എ  (3 hours ago)

E P JAYARAJAN പിന്നിൽ പ്രമുഖ സി പി എം നേതാക്കളോ?  (3 hours ago)

അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ ആദിവാസി യുവാവിന് പുതുജീവന്‍; അഭിമാനത്തോടെ തൃശൂര്‍ മെഡിക്കല്‍ കോളേജ്  (3 hours ago)

NAVEEN BABU സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ  (3 hours ago)

Malayali Vartha Recommends