ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ
ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു. ശബരിമല പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട് വിവാദത്തിൽ കടുത്ത നടപടികൾ വേണ്ടെന്ന് എ.ഡി.ജി.പിയുടെ റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം എ.ഡി.ജി.പി എസ്.ശ്രീജിത്ത് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലാണ് കടുത്ത നടപടി വേണ്ടെന്ന നിർദ്ദേശം വെച്ചത്.ഫോട്ടോഷൂട്ട് വിവാദത്തിൽ ഉൾപ്പെട്ട 25 പോലീസുകാർ ശിക്ഷാ നടപടിയുടെ ഭാഗമായികണ്ണൂര്‍ കെ.പി.എ നാല് നാല് ബറ്റാലിയനിൽ നാലു ദിവസത്തെ പ്രത്യേക പരിശീലനം നൽകും.
കൂടാതെ ശബരിമലയും പരിസരവും വൃത്തിയാക്കണം. ഇത് സംബന്ധിച്ച റിപ്പോർട്ട് ഡി.ജി.പി ഇന്ന് ഹൈക്കോടതിക്ക് കൈമാറും.കഴിഞ്ഞ തിങ്കളാഴ്ച പടി ഡ്യൂട്ടി ഒഴിഞ്ഞ പോലീസുകാരാണ് ഫോട്ടോഷൂട്ട് വിവാദത്തിൽ പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് നടയടച്ച ശേഷം ഒന്നരയോടെ പടിയിൽ നിന്ന് നടത്തിയ ഫോട്ടോഷൂട്ട് ആണ് വിവാദമായത്. പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും , ക്ഷേത്ര സംരക്ഷണ സമിതിയും രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ പന്തളം കൊട്ടാരവും, തന്ത്രി രാജീവരര് കണ്ഠരരും ഫോട്ടോഷൂട്ടിനെതിരെ പരാമർശം നടത്തിയിരുന്നു.
അതേസമയം പോലീസുകാർക്കെതിരെയുള്ള നടപടിയിൽ പോലീസ് അസോസിയേഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.ശബരിമലയില്‍ മൊബൈല്‍ഫോണ്‍ കൊണ്ടുവരുന്നത് തടയാനാകില്ലെങ്കിലും തിരുമുറ്റത്തും സോപാനത്തിന് മുന്നിലും ഭക്തര്‍ ഫോണില്‍ വിഡിയോ ചിത്രീകരിക്കുന്നത് നിയന്ത്രിക്കണമെന്ന് ഹൈക്കോടതി.പതിനെട്ടാംപടിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പുറംതിരിഞ്ഞ് നിന്ന് ഫോട്ടോയെടുത്തതില്‍ കോടതി റിപ്പോര്‍ട്ട് തേടി. ശബരിമല തീര്‍ഥാടനത്തിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കേരള ഹൈക്കോടതി ഇന്ന് വിശദമായി പരിശോധിക്കും.
https://www.facebook.com/Malayalivartha