തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...
പല സംസ്ഥാനങ്ങളിലും കനത്ത മഴ ഭീഷണി നിലനിൽക്കുന്നു. തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു . തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.മയിലാടുതുറൈ, വില്ലുപുരം, തിരുവള്ളൂർ , നാഗപട്ടണം, തിരുവാരൂർ എന്നിവ ഉൾപ്പെടെ നിരവധി ജില്ലകളിലെ സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു .
പുതുച്ചേരിയിലെയും കാരയ്‌ക്കലിലെയും എല്ലാ സർക്കാർ എയ്ഡഡ് സ്‌കൂളുകൾക്കും കോളജുകൾക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് പുതുച്ചേരി വിദ്യാഭ്യാസ മന്ത്രി അറുമുഖം നമശിവായം അറിയിച്ചു.നിലവിൽ ചെന്നൈ തീരത്ത് നിന്ന് 670 കിലോമീറ്റർ അകലെയാണ് ന്യൂനമർദം. തമിഴ്‌നാട്ടിലേക്ക് നീങ്ങി ഫെംഗൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട് . ചുഴലിക്കാറ്റ് അടുത്തുവരുന്നതിനാൽ കിഴക്കൻ തീര സംസ്ഥാനങ്ങളിൽ “കനത്തതോ അതിശക്തമായതോ ആയ” മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
മഴയ്‌ക്ക് പുറമേ, മണിക്കൂറിൽ 45-55 കി.മീ./മണിക്കൂർ വരെ ശക്തമായ കാറ്റും രാജ്യത്തിന്റെ കിഴക്കൻ തീരത്ത് മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.ചുഴലിക്കാറ്റ് മുന്നറിയിപ്പ് കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വില്ലുപുരം, മയിലാടുതുറൈ ജില്ലാ മജിസ്‌ട്രേറ്റുമാരുമായി ഉന്നതതല യോഗം വിളിച്ചു.
നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ എന്നിവിടങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിൽ മാറ്റുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകി.മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് എൻഡിആർഎഫിന്റെ ഏഴു ടീമുകളെയും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും. കേരളത്തിന് വലിയ ഭീഷണിയാകില്ലെങ്കിലും 3 ജില്ലകളിൽ ശക്തമായ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.
https://www.facebook.com/Malayalivartha